/kalakaumudi/media/media_files/4pApwK15VTAMGt2cPFYm.jpg)
UAE passed abortion law
ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി യുഎഇ. ബലാല്‍സംഗം, ബന്ധുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗര്‍ഭം അലസിപ്പിക്കേണ്ട സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദനീയമാണെന്നാണ് നിയമം. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ തീരുമാനം.നടപടി വിപ്‌ളവകരമായ മാറ്റമായി നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ ബാധ്യതാ നിയമവുമായി ബന്ധപ്പെട്ട 2024-ലെ മന്ത്രിസഭാ പ്രമേയം (44) നിബന്ധനകള്‍ക്ക് അനുസൃതമായി ഗര്‍ഭഛിദ്രം അനുവദനീയമാണെന്ന് പ്രസ്താവിക്കുന്നു. ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായോ അവളുടെ സമ്മതമില്ലാതെയോ ഉള്ള ലൈംഗിക ബന്ധത്തിന്റെ ഫലമായാണ് ഗര്‍ഭമുണ്ടായത്, അല്ലെങ്കില്‍ ഉത്തരവാദി സ്ത്രീയുടെ ബന്ധുക്കളില്‍ ആരെങ്കിലും ആണെങ്കിലുമാണ് ഗര്‍ഭഛിദ്രം അനുവദിക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
