യുഎഇയിൽ വീണ്ടും വ്യാപകമായി മഴ; മലവെള്ളപ്പാച്ചിലിൽ എമിറേറ്റ്സ് റോ‍ഡിൻറെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി

മഴയെ തുടർന്ന് 13 വിമാനങ്ങൾ റദ്ദാക്കി.9 എണ്ണം ദുബായിലേക്കുള്ളതും നാലെണ്ണം ദുബായിൽ നിന്നു പുറപ്പെടാനുള്ളവയുമായിരുന്നു. 5 വിമാനങ്ങൾ വഴി തിരിച്ചു വിടും ചെയ്തു .

author-image
Vishnupriya
New Update
uae rain

അബുദാബിയുടെ ആകാശത്ത് കാർമേഘം തെളിഞ്ഞപ്പോൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ദുബായ്: കഴിഞ്ഞ മാസത്തെ അതിതീവ്ര മഴയുടെ ആശങ്ക മാറും മുൻപേ യുഎഇയിൽ വീണ്ടും വ്യാപകമായി മഴ. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മഴയെ തുടർന്ന് 13 വിമാനങ്ങൾ റദ്ദാക്കി. 9 എണ്ണം ദുബായിലേക്കുള്ളതും നാലെണ്ണം ദുബായിൽ നിന്നു പുറപ്പെടാനുള്ളവയുമായിരുന്നു. 5 വിമാനങ്ങൾ വഴി തിരിച്ചു വിടും ചെയ്തു . 

ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സർവീസ് വൈകിയേക്കുമെന്ന് ഇന്ത്യൻ വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. റാസൽഖൈമ അൽഷുഹാദയിൽ മലവെള്ളപ്പാച്ചിലിൽ എമിറേറ്റ്സ് റോ‍ഡിൻറെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി. ഉമ്മുൽഖുവൈനിൽ ചില റോഡുകൾ പൊലീസ് അടച്ചിട്ടുണ്ട്. 

അതേസമയം, പകൽ സമയങ്ങളിൽ ദുബായിലെ ബീച്ചുകളും പാർക്കുകളും മാർക്കറ്റുകളും  അടച്ചിട്ടെങ്കിലും വൈകുന്നേരത്തോടെ തുറന്നു. ദുരന്ത നിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പ് പ്രകാരം ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ തുടരുകയാണ്. കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് സർക്കാർ, സ്വകാര്യ കമ്പനികൾ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നു. സ്കൂളുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. 

uae rain