/kalakaumudi/media/media_files/2025/03/11/fgKJDK5HVdmaxhz4Ippc.jpg)
SILVER Photograph: (google)
എമിറാത്തി കവി സുൽത്താൻ ബിൻ അലി അൽ ഒവൈസിന്റെ (1925-2025) 100ാം വാർഷികത്തോടനുബന്ധിച്ച്, യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ ഫൗണ്ടേഷനുമായി സഹകരിച്ച് ലിമിറ്റഡ് എഡിഷൻ വെള്ളി നാണയം പുറത്തിറക്കി.യുഎഇയിലെയും ഗൾഫ് മേഖലയിലെയും ഏറ്റവും സ്വാധീനമുള്ള സാഹിത്യകാരന്മാരിൽ ഒരാളായി കണക്കാക്കുന്ന അൽ ഒവൈസിന് യുനെസ്കോയുടെ അംഗീകാരം ലഭിച്ചതിന്റെ ഭാഗമായാണ് വെള്ളി നാണയം പുറത്തിറക്കിയിരിക്കുന്നത്.1987-ൽ സ്ഥാപിതമായ സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ അവാർഡുമായി അൽ ഒവൈസിന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നു. മികച്ച അറബ് എഴുത്തുകാരെയും കലാകാരന്മാരെയും ആദരിക്കുന്നത് തുടരുകയും സാംസ്കാരിക മേഖലയിലെ അദ്ദേഹത്തിന്റെ പാരമ്പര്യം ശക്തിപ്പെടുത്തുകയും ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ അവാർഡ്.വെള്ളി നാണയത്തിന്റെ മുൻവശത്ത് "എന്റെ ജന്മദേശം എന്റെ രക്തമാണ്" എന്ന് തുടങ്ങുന്ന അൽ ഒവൈസിന്റെ കവിതയിലെ ഒരു വികാരഭരിതമായ വാക്യം ആലേഖനം ചെയ്തിട്ടുണ്ട്. മാണയത്തിന്റെ മറുവശത്ത്, അൽ ഒവൈസിന്റെ ഛായാചിത്രത്തോടൊപ്പം അറബിയിലും ഇംഗ്ലീഷിലും "സെൻട്രൽ ബാങ്ക് ഓഫ് ദി യുഎഇ"എന്നും, "സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ ഫൗണ്ടേഷൻ" എന്നും ആലേഖനം ചെയ്തിട്ടുണ്ട്. അറബിയിൽ "സുൽത്താൻ ബിൻ അലി അൽ ഒവൈസിന്റെ ശതാബ്ദി" എന്ന വാചകവും 1925-2025 വർഷങ്ങളും നാണയത്തിന്റെ മുഖവിലയും ഇതിൽ ഉൾപ്പെടുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
