യുഎന്‍ ജഡ്ജിയും 49 -കാരിയും ഉഗാണ്ടന്‍ വംശജയുമായ ലിഡിയ മുഗാംബെ, ഒരു യുവതിയെ അടിമയാക്കി ജോലി ചെയ്യിച്ചതിന് കുറ്റക്കാരിയാണെന്ന് യുകെ കോടതി വിധിച്ചു. ഒരു സ്ത്രീയെ ശമ്പളം നല്‍കാതെ അടിമയാക്കി വയ്ക്കുകയും കുട്ടികളെ പരിപാലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്ന ആരോപണത്തില്‍ ഇവരെ, ആധുനിക അടിമത്ത നിയമ ( Modern Slavery Act) പ്രകാരം അറസ്റ്റ് ചെയ്യുകയും ഓക്സ്ഫോർഡ് കൗൺ കോടതിയിൽ വച്ച് വിചാരണ ചെയ്യുകയുമായിരുന്നു.
ലിഡിയ മുഗാംബെ യുകെയുടെ നിയമങ്ങളെ അപമാനിച്ചെന്നും ഒരു സ്ത്രീയെ ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്തെന്നും വിചാരണ വേളയില്‍ ആരോപണം ഉയര്‍ന്നു. തന്‍റെ പദവി ഏറ്റവും മോശമായ രീതിയില്‍ ദുരുപയോഗം ചെയ്ത്, ഉഗാണ്ടന്‍ സ്വദേശിനിയായ യുവതിയെ യുകെയിലെ കുടിയേറ്റ നിയമങ്ങൾ ലംഘിച്ച് കൊണ്ട് യുകെയിലെക്ക് കൊണ്ടു വരാന്‍ ഗൂഢാലോചന നടത്തി. ഒപ്പം യുവതിയുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും അവരെ ഒരു വരുമാനമുള്ള ജോലി തേടുന്നതിൽ നിന്നും ബോധപൂര്‍വ്വം വിലക്കുകയും ശമ്പളമില്ലാതെ കുട്ടികളെ നോക്കാന്‍ നിർബന്ധിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.