യുകെ പാർലമെൻറിൽ മുൻ ഉപപ്രധാനമന്ത്രിയെ തോൽപ്പിച്ച് മലയാളി  സോജൻ ജോസഫ് വിജയിച്ചു

49 കാരനായ സോജൻ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. ബെംഗളുരൂവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കെ ഇ കോളജിലെ പൂർവവിദ്യാർഥിയാണ്.

author-image
Anagha Rajeev
New Update
g
Listen to this article
0.75x1x1.5x
00:00/ 00:00

ലണ്ടൻ: യുകെ പാർലമെൻറിൽ തിളങ്ങാൻ മലയാളിയും. ഇംഗ്ലണ്ടിലെ ആഷ്‌ഫോർഡിൽ ലേബർ പാർട്ടിയുടെ മലയാളി സ്ഥാനാർഥി സോജൻ ജോസഫ് വിജയിച്ചു. യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ മലയാളിയാണ് സോജൻ ജോസഫ്. ബ്രിട്ടീഷ് മുൻ ഉപപ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയുമായ ഡാമിയൻ ഗ്രീനിനെയാണ് സോജൻ ജോസഫ് പരാജയപ്പെടുത്തിയത്. 

കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റായ ഇവിടെ സോജൻ ജോസഫ് 1779 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സോജൻ 15262 വോട്ടും കൺസർവേറ്റീവ് സ്ഥാനാർഥി ഡാമിൻ ഗ്രീൻ 13483 വോട്ടും നേടി. ഇവിടെ റിഫോം യുകെ പാർട്ടി 10141 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തിയത് സോജൻറെ വിജയത്തിന് സഹായകരമായി.

49 കാരനായ സോജൻ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. ബെംഗളുരൂവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കെ ഇ കോളജിലെ പൂർവവിദ്യാർഥിയാണ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു. 

uk election 2024