യു.കെയിൽ രൂക്ഷ വിലക്കയറ്റം

മൂന്ന് വർഷം മുമ്പത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഭക്ഷ്യവസ്തുക്കളുടെ നിരക്ക് 31 ശതമാനമാണ് ഉയർന്നിരിക്കുന്നതെന്ന് നാഷണൽ സ്റ്റാറ്റസ്റ്റിക്സ് ഓഫീസിന്റെ കണക്കുകൾ വ്യക്തമാകി. 

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

ലണ്ടൻ: യു.കെയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാന ചർച്ചാ വിഷയമായി വിലക്കയറ്റം. ഉയർന്ന പണപ്പെരുപ്പം മൂലം നിത്യോപയോഗ സാധനങ്ങളുടെ ഉൾപ്പടെ വില ഉയരുന്നതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കോവിഡ് 19, യുക്രെയ്ൻ യുദ്ധവുമാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

2024ലാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് യു.കെയിൽ പണപ്പെരുപ്പം എത്തിയത്. പണപ്പെരുപ്പം നിയന്ത്രണവിധേയമായെങ്കിലും വിലക്കയറ്റം തുടരുകയാണ്.  മൂന്ന് വർഷം മുമ്പത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഭക്ഷ്യവസ്തുക്കളുടെ നിരക്ക് 31 ശതമാനമാണ് ഉയർന്നിരിക്കുന്നതെന്ന് നാഷണൽ സ്റ്റാറ്റസ്റ്റിക്സ് ഓഫീസിന്റെ കണക്കുകൾ വ്യക്തമാകി. 

യു.കെയിൽ 2007 മുതൽ 2023 വരെയുള്ള കാലയളവിൽ ജി.ഡി.പി പ്രതിശീർഷ വരുമാനത്തിൽ 4.3 ശതമാനത്തിന്റെ വർധനവാണുണ്ടായത്. അതിന് മുമ്പത്തെ 16 വർഷത്തിനിടെ ഇത് 46 ശതമാനം വർധിച്ചിരുന്നു. 

price hike UK