/kalakaumudi/media/media_files/2025/09/21/pale-2025-09-21-15-47-00.jpg)
ലണ്ടന്‍: അമേരിക്കയുടെയും ഇസ്രയേലിന്റെയും ഹമാസ് ബന്ദികളുടെ കുടുംബങ്ങളുടെയും ശക്തമായ സമ്മര്‍ദ്ദങ്ങള്‍ അവഗണിച്ചുകൊണ്ട് പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ യു.കെ. നിര്‍ണായക പ്രഖ്യാപനം ഇന്ന് നടക്കും.
അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പ് തള്ളിയാണ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപനം നടത്തുന്നത്. ഗാസയിലെ സാഹചര്യം രൂക്ഷമായതും വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റങ്ങള്‍ വര്‍ദ്ധിച്ചതും കണക്കിലെടുത്താണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ നിര്‍ണായക നിലപാട് സ്വീകരിച്ചത്.
ഇസ്രായേല്‍ ഗവണ്‍മെന്റ് ഗാസയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സെപ്റ്റംബറില്‍ പലസ്തീനെ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇസ്രായേല്‍ ഈ നിബന്ധനകള്‍ പാലിച്ചില്ല. പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ യു.കെ യുടെ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഇത് രണ്ട് രാഷ്ട്ര പരിഹാരം നിലനിര്‍ത്താനുള്ള നിര്‍ണായക ചുവടുവെപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനപരമായ പരിഹാരത്തിനുള്ള വഴി തുറക്കാന്‍ പലസ്തീന്‍ രാഷ്ട്രത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം അത്യന്താപേക്ഷിതമാണെന്ന നിലപാടിലാണ് യു.കെ.
ഹമാസ് ഇപ്പോഴും ബന്ദികളെ മോചിപ്പിക്കാത്ത സാഹചര്യത്തില്‍ ഈ നീക്കം ഭീകരതയ്ക്കുള്ള അംഗീകാരമായി കാണരുതെന്ന് ബന്ദികളുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും, അന്താരാഷ്ട്ര തലത്തില്‍ പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് ഫ്രാന്‍സ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം യു.കെ.യും പിന്തുണ നല്‍കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
