റഷ്യയില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം

യുക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശമാണിത്. കഴിഞ്ഞ 18ന് ഉണ്ടായ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റസ്‌തൊവിലെ പ്രൊലെറ്റാര്‍സ്‌കിലുള്ള എണ്ണ ശേഖരണ കേന്ദ്രത്തിനു തീപിടിച്ചതിപ്പോഴും അണയ്ക്കാനായിട്ടില്ല.

author-image
Athira Kalarikkal
Updated On
New Update
russia & ukrain war

Photo : AP

Listen to this article
0.75x1x1.5x
00:00/ 00:00

മോസ്‌കോ : തെക്കന്‍ റഷ്യയിലെ റസ്‌തൊവില്‍ എണ്ണ ശേഖരണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണം തുടരുകയാണ്. റസ്‌തൊവിലെ കമെന്‍സ്‌കിയിലുള്ള ഡിപ്പോയിലാണു ആക്രമണത്തെ തുടര്‍ന്ന് തീപടര്‍ന്നത്. ഇവിടെ നിന്ന് 1500 കിലോമീറ്റര്‍ അകലെ കിറോവിലും ആക്രമണം നടന്നു. യുക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശമാണിത്. കഴിഞ്ഞ 18ന് ഉണ്ടായ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റസ്‌തൊവിലെ പ്രൊലെറ്റാര്‍സ്‌കിലുള്ള എണ്ണ ശേഖരണ കേന്ദ്രത്തിനു തീപിടിച്ചതിപ്പോഴും അണയ്ക്കാനായിട്ടില്ല. ഈ മാസം ആദ്യം കമെന്‍സ്‌കിയിലെ മറ്റൊരു എണ്ണ ഡിപ്പോയും ആക്രമിക്കപ്പെട്ടു. ആര്‍ക്കും പരുക്കില്ലെന്ന് റസ്‌തൊവ് ഗവര്‍ണര്‍ അറിയിച്ചു. മേഖലയില്‍ 12 ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യന്‍ സൈന്യം അറിയിച്ചു.

russia ukraine war