കീവ് : കിഴക്കൻ യുക്രെയ്നിലെ യുദ്ധഭൂമിയിൽ റഷ്യൻസേനയിലെ 2 ചൈനീസ് പൗരന്മാരെ പിടികൂടിയെന്ന് യുക്രെയ്ൻ അറിയിച്ചു. കീവിലെ ചൈനയുടെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി യുക്രെയ്ൻ പ്രതിഷേധം അറിയിച്ചു. സമാധാനത്തിനുവേണ്ടി പരസ്യ നിലപാടെടുത്തശേഷം റഷ്യൻ സേനയ്ക്കൊപ്പംചേർന്നു യുദ്ധം ചെയ്യുന്നതു ചൈനയുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണെന്നും കുറ്റപ്പെടുത്തി. റഷ്യൻസേനയിൽ കൂടുതൽ ചൈനീസ് സൈനികരുണ്ടെന്നാണു സൂചനയെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. പിടിയിലായ ചൈനീസ് സൈനികന്റെ ഫോട്ടോയും സമൂഹമാധ്യമത്തിൽ പങ്കിട്ടു. ചൈന പ്രതികരിച്ചിട്ടില്ല.
റഷ്യൻ സേനയിൽ നിന്ന് 2 ചൈനക്കാരെ പിടികൂടിയെന്ന് അവകാശപ്പെട്ട് യുക്രെയ്ൻ
സമാധാനത്തിനുവേണ്ടി പരസ്യ നിലപാടെടുത്തശേഷം റഷ്യൻ സേനയ്ക്കൊപ്പംചേർന്നു യുദ്ധം ചെയ്യുന്നതു ചൈനയുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണെന്നും കുറ്റപ്പെടുത്തി.
New Update