തിങ്കളാഴ്ച സെലന്‍സ്‌കിട്രംപ് കൂടിക്കാഴ്ച

താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനേക്കാള്‍ നേരിട്ട് സമാധാന കരാര്‍ ഒപ്പിടുന്നതാണ് നല്ലതെന്ന് ചര്‍ച്ചകള്‍ക്കുശേഷം ട്രംപ് പ്രതികരിച്ചു. കരാറുകള്‍ സാധ്യമായില്ലെങ്കിലും ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

author-image
Biju
New Update
NE

വാഷിങ്ടന്‍: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ്പുട്ടിന്‍ ചര്‍ച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ട്രംപ്പുട്ടിന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല. തുടര്‍ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനേക്കാള്‍ നേരിട്ട് സമാധാന കരാര്‍ ഒപ്പിടുന്നതാണ് നല്ലതെന്ന് ചര്‍ച്ചകള്‍ക്കുശേഷം ട്രംപ് പ്രതികരിച്ചു. കരാറുകള്‍ സാധ്യമായില്ലെങ്കിലും ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്ന സൂചനകളും ട്രംപ് നല്‍കി. സെലന്‍സ്‌കിയുമായും യൂറോപ്യന്‍ നേതാക്കളുമായും ട്രംപ് ചര്‍ച്ച നടത്തി.

അലാസ്‌കയിലേത് മികച്ചതും വളരെ വിജയകരവുമായ ദിവസമായിരുന്നെന്ന് ഡോണള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തില്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായുള്ള കൂടിക്കാഴ്ചയും, യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായും നാറ്റോയുടെ സെക്രട്ടറി ജനറല്‍ ഉള്‍പ്പെടെയുള്ള വിവിധ യൂറോപ്യന്‍ നേതാക്കളുമായും നടത്തിയ ഫോണ്‍ സംഭാഷണവും വളരെ മികച്ചതായിരുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വെടിനിര്‍ത്തല്‍ കരാറല്ല. നേരിട്ട് ഒരു സമാധാന കരാറാണ്. വെടിനിര്‍ത്തല്‍ കരാറുകള്‍ പലപ്പോഴും നിലനില്‍ക്കാറില്ലെന്നും ട്രംപ് പറഞ്ഞു.

യുക്രെയ്ന്‍, യുഎസ്, റഷ്യ എന്നീ രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ചയ്ക്കുള്ള പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നതായി സെലന്‍സ്‌കി പറഞ്ഞു. പ്രധാന വിഷയങ്ങള്‍ നേതാക്കളുടെ തലത്തില്‍ ചര്‍ച്ച ചെയപ്പെടുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി. ആറു വര്‍ഷത്തിനുശേഷമാണ് ട്രംപും പുട്ടിനും കൂടിക്കാഴ്ച നടത്തുന്നത്. യുക്രെയ്‌ന് സമാധാന പ്രതീക്ഷകള്‍ നല്‍കുന്നതാണ് ഇതുവരെയുള്ള ചര്‍ച്ചകള്‍.

putin