റഷ്യയില്ലാത്ത ചര്‍ച്ച എവിടെയുമെത്തില്ല: യൂറോപ്യന്‍ നേതാക്കള്‍ക്കെതിരെ റഷ്യ

ട്രംപ് - പുട്ടിന്‍ ചര്‍ച്ചയിലുണ്ടായ ധാരണകള്‍ തകര്‍ക്കും വിധമാണ് യുഎസിലുള്‍പ്പെടെ യൂറോപ്യന്‍ നേതാക്കള്‍ നടത്തുന്ന നീക്കങ്ങള്‍.

author-image
Biju
New Update
putin

മോസ്‌കോ: യുക്രെയ്‌നിനു സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയെ മാറ്റിനിര്‍ത്തി ചര്‍ച്ച നടത്തുന്നത് 'എങ്ങുമെത്താത്ത വഴി'യാണെന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കൊപ്പം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ എത്തിയതിനെയും തുടര്‍ന്നു സ്വന്തം നിലയ്ക്കു പ്രഖ്യാപനങ്ങള്‍ നടത്തിയതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

ട്രംപ് - പുട്ടിന്‍ ചര്‍ച്ചയിലുണ്ടായ ധാരണകള്‍ തകര്‍ക്കും വിധമാണ് യുഎസിലുള്‍പ്പെടെ യൂറോപ്യന്‍ നേതാക്കള്‍ നടത്തുന്ന നീക്കങ്ങള്‍. റഷ്യയെക്കൂടാതെ നടക്കുന്ന ചര്‍ച്ചകള്‍ സാങ്കല്‍പിക ലോകത്തെ ചര്‍ച്ച മാത്രമാണെന്നും അത് എങ്ങുമെത്തില്ലെന്നും അവര്‍ക്കുതന്നെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുദ്ധാനന്തരം യുക്രെയ്‌നിനു സഹായം നല്‍കുന്നതിനുള്ള ചര്‍ച്ചകളുമായി അമേരിക്കന്‍ - യൂറോപ്യന്‍ സേനകള്‍ മുന്നോട്ടുപോകുകയാണ്. അതിനിടെ, തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ തകര്‍ന്നുവീണ നിലയില്‍ റഷ്യന്‍ ഡ്രോണ്‍ കണ്ടെത്തിയതായും നാറ്റോ അംഗരാജ്യത്തെ പ്രകോപിപ്പിക്കാനാണു റഷ്യയുടെ ശ്രമമെന്നും പോളണ്ട് ആരോപിച്ചു.