/kalakaumudi/media/media_files/2025/03/12/G4P0hv9I5qRln6KuBfth.jpg)
ജിദ്ദ: മൂന്ന് വര്‍ഷത്തോളമായി തുടരുന്ന റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ഏകദേശ വിരാമമാകുന്നു. അമേരിക്കയുടെയും സൗദിയുടെയും നേതൃത്വത്തില്‍ ജിദ്ദയില്‍ നടന്ന ചര്‍ച്ചയിലാണ് ഒരു മാസത്തെ വെടിനിര്‍ത്തലിന് ധാരണായായതായി പറയുന്നത്.
അമരിക്കയുടെ നിര്‍ദ്ദേശപ്രകാരം യുക്രെയ്ന്‍ വെടിര്‍ത്തലിന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം രാത്രി വൈകിയും പുറത്തുവന്നിട്ടില്ല. യുക്രെയ് നേര്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ഉരപോധവും സാമ്പത്തിക- ഇന്റലിജന്‍സ് സഹായം അടക്കം പുനസ്ഥാപിക്കാനും ധാരണയായതായി പറയുന്നു. വഷയത്തില്‍ ഐക്യരാഷ്ട്ര സംഘടനയും ആശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
2022ല്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം തുടങ്ങിയത് മുതലുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഈ വിഷയത്തില്‍ ആറു പ്രമേയങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയ റഷ്യയുടെ നടപടിയെ അപലപിക്കുകയും റഷ്യന്‍ സേന യുക്രെയ്‌നില്‍നിന്ന് പിന്മാറണമെന്നുമായിരുന്നു ഈ പ്രമേയങ്ങള്‍ ആവശ്യപ്പെട്ടത്. ഇവയെല്ലാം യുഎസ് പിന്തുണച്ചിരുന്നെന്ന് മാത്രമല്ല ഇക്കാലം മുഴുവന്‍ റഷ്യയുടെ ആക്രമണം ചെറുത്തുനില്‍ക്കാന്‍ അവര്‍ യുക്രെയ്‌നിന് നിര്‍ലോഭമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതേ വിഷയത്തില്‍ യുഎസ് തങ്ങളുടെ നയങ്ങളില്‍ മലക്കം മറിയുന്ന കാഴ്ചയാണ് ഈ യുദ്ധം തുടങ്ങിയതിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഐക്യരാഷ്ട്ര സംഘടനയില്‍ (യുഎന്‍) കണ്ടത്. ഈ യുദ്ധത്തിന് ഉത്തരവാദി എന്ന നിലയ്ക്ക് റഷ്യയെ അപലപിക്കുന്നു എന്ന പ്രമേയം യുഎസ് എതിര്‍ക്കുകയും, ആരുടെയും മേല്‍ ഉത്തരവാദിത്തം ആരോപിക്കാതെ യുദ്ധം വേഗം അവസാനിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. യുഎന്നിന്റെ ചരിത്രത്തില്‍ ഒരു സുപ്രധാന വിഷയത്തില്‍ ഒരു വന്‍ ശക്തിയുടെ നിലപാട് ഇത്രവേഗം പാടെ മാറിമറിയുന്നത് ആദ്യമായാണ്. അതിനിപ്പോള്‍ ഏകദശപരിഹാരമായെന്നാണ് വിലയിരുത്തല്‍.