യുദ്ധം അവസാനിച്ചാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയാറെന്ന് സെലന്‍സ്‌കി

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയിട്ടും റഷ്യയുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയും ചൈനയും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് യുദ്ധത്തിന് ഇന്ധനം പകരുന്നതായി ട്രംപ് കുറ്റപ്പെടുത്തിയിരുന്നു

author-image
Biju
New Update
ZELA

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയാറാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. 2019ലാണ് സെലെന്‍സ്‌കി യുക്രെയ്ന്‍ പ്രസിഡന്റായി അധികാരമേറ്റത്. 2024ല്‍ അധികാരമൊഴിയേണ്ടതായിരുന്നു. 2022ല്‍ റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് പ്രഡിഡന്റ് പദവിയില്‍ തുടരുകയായിരുന്നു.

' വളരെ പ്രയാസകരമായ ഒരു സമയത്ത് എന്റെ രാജ്യത്തോടൊപ്പം ഉണ്ടാകാനും, രാജ്യത്തെ സഹായിക്കാനും ഞാന്‍ ആഗ്രഹിച്ചു. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം'സെലെന്‍സ്‌കി വാര്‍ത്താ ചാനലിനോട് പറഞ്ഞു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയിട്ടും റഷ്യയുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയും ചൈനയും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് യുദ്ധത്തിന് ഇന്ധനം പകരുന്നതായി ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ ഇന്ത്യയ്ക്ക് 50% തീരുവയും ഏര്‍പ്പെടുത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അടുത്ത സുഹൃത്തായതിനാല്‍ വളരെ വേഗം യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ അതിനു സാധിച്ചില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും പങ്കുവച്ചു.

Volodymyr Zelensky