ഇന്ത്യയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ടു പോകുമെന്ന് ലേബര്‍ പാര്‍ട്ടി

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്ക് മുന്‍ഗണന ഉണ്ട്. സാമ്പത്തിക, സാങ്കേതിക, സാംസ്‌കാരിക 'സൂപ്പര്‍ പവര്‍' എന്നാണ് ലാമി ഇന്ത്യയെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ സന്നിഹിതനായിരുന്നു. 

author-image
Prana
New Update
uk india.

UK’s Labour Party

Listen to this article
0.75x1x1.5x
00:00/ 00:00

അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി മുന്നോട്ടു പോകുമെന്ന് ബ്രിട്ടനിലെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇന്ത്യക്ക് വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും അവര്‍ ആരോപിക്കുന്നു.ഇന്ത്യ ഗ്ലോബല്‍ ഫോറത്തെ (ഐജിഎഫ്) അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് ഇക്കാര്യം പറഞ്ഞത്.  ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ സന്നിഹിതനായിരുന്നു. 
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഒരു പരിധിയില്ലെന്നും എഫ്ടിഎ ഒരു അടിത്തറ ആയിരിക്കുമെന്നും ലാമി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും യുകെയും ഇതുവരെ 13റൗണ്ട് എഫ്ടിഎ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഇരു രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകള്‍ കാരണം ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
നിര്‍ദ്ദിഷ്ട വ്യാപാര കരാറിനായി നിരവധി ബിസിനസുകള്‍ കാത്തിരിക്കുകയാണെന്നും ലാമി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്ക് മുന്‍ഗണന ഉണ്ട്. സാമ്പത്തിക, സാങ്കേതിക, സാംസ്‌കാരിക 'സൂപ്പര്‍ പവര്‍' എന്നാണ് ലാമി ഇന്ത്യയെ വിശേഷിപ്പിച്ചത്. പ്രതിപക്ഷം അധികാരത്തിലെത്തിലെത്തിയാല്‍ ലാമി ആയിരിക്കും വിദേശകാര്യ സെക്രട്ടറി. ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന 'സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്' ആണ് യുകെയുടെ ലക്ഷ്യമെന്ന് ലേബര്‍ പാര്‍ട്ടി ഊന്നിപ്പറഞ്ഞു. എല്ലാ അഭിപ്രായ വോട്ടെടുപ്പുകളിലും നിലവിലുള്ള ടോറികളേക്കാള്‍ ലേബര്‍ ബഹുദൂരം മുന്നിലാണ്. വികസിത ലോകത്തിനാകെ ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. UK’s Labour Party

UK’s Labour Party