/kalakaumudi/media/media_files/2025/07/24/un-court-2025-07-24-17-24-31.jpg)
ദ് ഹേഗ് (നെതര്‍ലന്‍ഡ്‌സ്) : ശുദ്ധമായ വായുവും ജലവും ആരോഗ്യകരവും സുസ്ഥിരവുമായ പരിസ്ഥിതിയും മനുഷ്യാവകാശമാ ണെന്നു രാജ്യാന്തര നീതിന്യായക്കോടതി അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും രാജ്യാന്തര നിയമങ്ങള്‍ മാനിക്കാതെ പരിസ്ഥിതിക്കു ദേഷമുണ്ടാക്കുന്നവര്‍ക്കെതിരെ നിയമനടപടിക്കു വികസ്വര രാജ്യങ്ങള്‍ക്ക് അവകാശമുണ്ടന്നും കോടതി പറഞ്ഞു. എന്നാല്‍, ഏതു രാജ്യത്തിന്റെ നടപടികളാണ് ദോഷമുണ്ടാക്കിയതെന്നു കണ്ടെത്തുക എളുപ്പമല്ലെന്നും യുഎന്‍ കോടതി വ്യക്തമാക്കി.
വനുവാതൂ ഉള്‍പ്പെടെയുള്ള പസിഫിക് ദ്വീപ് രാജ്യങ്ങളിലെ അഭിഭാഷക വിദ്യാര്‍ഥികള്‍ മുന്‍ കൈയെടുത്തു നല്‍കിയ പരാതി യിലാണ് കോടതിയുടെ നിരീക്ഷണം. 130 രാജ്യങ്ങള്‍ ഇതിനെ പിന്തുണച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ട നടപടി ഏതെങ്കിലും രാജ്യം സ്വീകരിക്കുന്നില്ലെങ്കില്‍ കുറ്റകരമാണ്.