/kalakaumudi/media/media_files/2025/03/06/ykwUWYa9Jyz8ZAYYF7JE.jpg)
ലണ്ടന്‍ : വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരെ ഖാലിസ്ഥാനി വിഘടനവാദികളുടെ ആക്രമണ ശ്രമം. ലണ്ടനിലാണ് സംഭവം. കാറില്‍ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു തടഞ്ഞു. ഇന്ത്യന്‍ പതാക വലിച്ചുകീറുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മറ്റുപ്രശ്നങ്ങളിലാത്തതിനാല്‍ മന്ത്രി യാത്ര തുടര്‍ന്നു.
ലണ്ടനിലെ ചാത്തം ഹൗസില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് വിദേശകാര്യ മന്ത്രിക്ക് സുരക്ഷാ ഭീഷണി നേരിട്ടത്. സംഭവത്തില്‍ ഇന്ത്യ ബ്രിട്ടനെ കടുത്ത പ്രതിഷേധമറിയിക്കും.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കന്നുണ്ട്. ഖാലിസ്ഥാനി പതാകയുമായി ഒരു കൂട്ടം വിഘടനവാദികള്‍ സ്ഥലത്ത് തമ്പടിച്ച് ഭീഷണി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും ഒരാള്‍ യാതൊരു പ്രകോപനവുമില്ലാതെ ജയശങ്കറിന്റെ വാഹനത്തിനുനേരെ പാഞ്ഞടുക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ആക്രമിക്കാന്‍ ഓടിയെത്തിയ ആളെ കീഴ്പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണ് പോലീസ് ശ്രമിച്ചത്. ഏതാനും നിമിഷത്തിനുശേഷം മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ടുപോയി.