/kalakaumudi/media/media_files/2026/03/08/enna-2-2026-03-08-08-48-35.jpg)
ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ വീണ്ടും ഇറാനെതിരെതിരെ ശക്തമായ വ്യോമാക്രമണം നടത്തി. പുതിയ ആക്രമണത്തില്‍ കുറഞ്ഞത് 20 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം തലസ്ഥാനമായ ടെഹ്‌റാനിലെ പ്രധാന എണ്ണ സംഭരണശാലയും ആക്രമണത്തില്‍ കേടുപാടുകള്‍ക്ക് വിധേയമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇസ്രയേല്‍ വ്യോമസേന ഇറാന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. ടെഹ്റാനിലെ എണ്ണ സംഭരണ ടാങ്കുകളും റിഫൈനറി സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നാലെ നഗരത്തിലെ ചില പ്രദേശങ്ങളില്‍ വലിയ സ്‌ഫോടനങ്ങളും തീപിടിത്തങ്ങളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു.
അതേസമയം ആക്രമണത്തിന് പിന്നാലെ ഇറാന്‍ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ദിനംപ്രതി രൂക്ഷമാകുന്നതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമോയെന്ന ആശങ്കയും അന്താരാഷ്ട്ര സമൂഹം പ്രകടിപ്പിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
