ഷെയ്ഖ് ഹസീനയുടെ വിസ റദ്ദാക്കി യു.എസ്

ബംഗ്ലാദേശ് പ്രതിപക്ഷത്തെ ഉദ്ധരിച്ചാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. ഹസീനയെ സ്ഥാനഭ്രഷ്ടയാക്കുന്നതില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൈയുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിസ പിന്‍വലിച്ചിരിക്കുന്നത്

author-image
Prana
New Update
ha
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: കലാപത്തെ തുടര്‍ന്ന് രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് രാഷ്ട്രീയ അഭയത്തിന് ശ്രമിക്കുന്നതിനിടെ ഹസീനയുടെ വിസ യു എസ് റദ്ദാക്കി. ബംഗ്ലാദേശ് പ്രതിപക്ഷത്തെ ഉദ്ധരിച്ചാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. ഹസീനയെ സ്ഥാനഭ്രഷ്ടയാക്കുന്നതില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൈയുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിസ പിന്‍വലിച്ചിരിക്കുന്നത്

രാജിവെച്ച ഹസിന സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. നിലവില്‍ ഇവര്‍ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഉള്ളത്. യു കെയില്‍ അഭയം തേടാന്‍ പദ്ധതിയുണ്ടായിരുന്നുവെങ്കിലും അവിടത്തെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ തടസമാവുകയാണ്. രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ തീരുമാനമാകുംവരെ ഹസീന ഇന്ത്യയില്‍ തുടരും.

us bangladesh sheikh hasina