/kalakaumudi/media/media_files/2025/10/30/trump-xi-2025-10-30-07-20-50.jpg)
ബുസാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ദക്ഷിണ കൊറിയയിലെ ബുസാനില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. എപെക് (ഏഷ്യ പസിഫിക് ഇക്കണോമിക് കോ ഓപ്പറേഷന്‍) ഉച്ചകോടിക്കിടെയാണ് ചര്‍ച്ച.
ചൈനീസ് സ്ഥാപനമായ ടിക് ടോക്കിനെ യുഎസ് കമ്പനികള്‍ക്കു വില്‍ക്കുന്നതു പ്രധാന ചര്‍ച്ചയാകും. ചൈനയില്‍നിന്നുള്ള അപൂര്‍വ ധാതു കയറ്റുമതി നിയന്ത്രണം മരവിപ്പിക്കുന്നതും യുഎസില്‍നിന്നുള്ള സെമി കണ്ടക്ടര്‍ ചിപ് കയറ്റുമതി നിയന്ത്രണം എടുത്തുകളയുന്നതും സംബന്ധിച്ച് തീരുമാനമാകും. പരമോന്നത ബഹുമതിയും സ്വര്‍ണക്കിരീടവും സമ്മാനിച്ചാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യങ് ട്രംപിനെ ആദരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
