ട്രംപ് - ഷി കൂടിക്കാഴ്ച നടത്തി; വ്യാപാര കരാറില്‍ ആശങ്ക

ആറു വര്‍ഷത്തിനുശേഷമാണ് രണ്ടു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. തീരുവ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.

author-image
Biju
New Update
xi trump

സോള്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ദക്ഷിണ കൊറിയയിലെ ബുസാനില്‍ കൂടിക്കാഴ്ച നടത്തി. എപെക് (ഏഷ്യ പസിഫിക് ഇക്കണോമിക് കോ ഓപ്പറേഷന്‍) ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. വിശദമായ ചര്‍ച്ചകള്‍ ഇന്നു നടക്കും.

ആറു വര്‍ഷത്തിനുശേഷമാണ് രണ്ടു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. തീരുവ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. ചൈനയുമായി വ്യാപാര കരാര്‍ ഒപ്പിടുമെന്ന സൂചന ട്രംപ് നല്‍കി. ചൈനയുമായി ദീര്‍ഘകാലത്തേക്ക് അതിഗംഭീരമായ ബന്ധമുണ്ടാകുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന് ഷി ചിന്‍പിങ് പറഞ്ഞു.

ചൈനീസ് സ്ഥാപനമായ ടിക് ടോക്കിനെ യുഎസ് കമ്പനികള്‍ക്കു വില്‍ക്കുന്നതു പ്രധാന ചര്‍ച്ചയാകും. ചൈനയില്‍നിന്നുള്ള അപൂര്‍വ ധാതു കയറ്റുമതി നിയന്ത്രണം മരവിപ്പിക്കുന്നതും യുഎസില്‍നിന്നുള്ള സെമി കണ്ടക്ടര്‍ ചിപ് കയറ്റുമതി നിയന്ത്രണം എടുത്തുകളയുന്നതും സംബന്ധിച്ച് തീരുമാനമാകും.