യുഎസ്-ചൈന വ്യാപാര യുദ്ധം; അമേരിക്കയ്ക്ക് 3 ബില്യൺ ഡോളർ നഷ്ടം..!!

സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, റഡാർ സംവിധാനങ്ങൾ, സിടി സ്കാനറുകൾ എന്നിവയുൾപ്പെടെ വിവിധ ഹൈടെക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത് ചൈന നിരോധിച്ചു.

author-image
Rajesh T L
New Update
usa

Photo Credit: istock/Rawf8

സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, റഡാർ സംവിധാനങ്ങൾ, സിടി സ്കാനറുകൾ എന്നിവയുൾപ്പെടെ വിവിധ ഹൈടെക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന  അസംസ്‌കൃത വസ്തുക്കൾ  യുഎസിലേക്ക് 
കയറ്റുമതി ചെയ്യുന്നത് ചൈന നിരോധിച്ചു.ഇതോടെ   യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്.ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌ ശക്തികളായ    യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കു സാഹചര്യമാണ്  ഉടലെടുത്തിരിക്കുന്നത്. 

കമ്പ്യൂട്ടർ ചിപ്പുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് യുഎസ്  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ  തുടർന്നാണ് ചൈനയുടെ പുതിയ കയറ്റുമതി നിരോധനത്തിന് പ്രധാന കാരണം. ഇങ്ങോട്ട് എങ്ങനെയാണോ അതുപോലെയായിരിക്കും  തിരിച്ചുമെന്ന  ഈഗോയിസ്റ്റിക്ക്  നിലപാടാണ് ചൈന എടുത്തിരിക്കുന്നത്.തൽ ഫലമായി ചൈനയുടെ വ്യവസായം സ്തംഭിച്ചിരിക്കുകയാണ്.ജോ ബൈഡന്റെ കടുത്ത നിയന്ത്രണമാണ്  ഇതിനെല്ലാം കാരണമെന്നാണ്  ചൈനീസ്  വൃത്തങ്ങൾ സൂചിപ്പിക്കുന്നത്, ട്രംപ് ഇതിനകം ചൈനയ്ക്ക് 35 ശതമാനം താരിഫ് പ്രഖ്യാപിച്ചു, ഉപരോധ പട്ടികയിൽ 20 ചൈനീസ് കമ്പനികളെ ഉൾപ്പെടുത്തിയത്,വലിയൊരു  വ്യാപാര യുദ്ധത്തിനാണ് വഴിവെക്കുന്നത്. 

മൂന്ന്  അപൂർവ ലോഹങ്ങളായ ഗാലിയം,ജെർമേനിയം,ആൻ്റിമണി എന്നിവയുടെ കയറ്റുമതിയും ചൈനീസ് സർക്കാർ നിരോധിച്ചു.ഈ ലോഹങ്ങളെല്ലാം സാങ്കേതിക,പ്രതിരോധ മേഖലകൾക്ക് വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.കമ്പ്യൂട്ടർ,സുരക്ഷ,പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യ എന്നിവയിലാണ് പ്രധാനമായും ഈ ലോഹങ്ങൾ   ഉപയോഗിക്കുന്നത്. 

ഗാലിയം, ജെർമേനിയം എന്നിവയുടെ കയറ്റുമതി നിരോധിക്കുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് 3 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടാക്കുമെന്നാണ്  USGS അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്.ലോഹങ്ങളുടെ കയറ്റുമതിക്ക് വ്യക്തിഗത ലൈസൻസ് വേണമെന്ന നിബന്ധന 2023 ജൂലൈയിൽ ചൈന ഏർപ്പെടുത്തിയിരുന്നു.ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം ഈ വർഷം യുഎസിലേക്ക് ഇവയൊന്നും കയറ്റുമതി ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം . 

ലോകമെമ്പാടും ഉപയോഗിക്കുന്ന മിക്ക പ്രധാന ധാതുക്കളുടെയും പ്രധാന ഉത്പാദകരാണ് ചൈന.ഉദാഹരണത്തിന്,ജപ്പാൻ മിക്കവാറും എല്ലാ ഗാലിയം ആവശ്യങ്ങളും ചൈനയിൽ നിന്നാണ്  ഇറക്കുമതി ചെയ്യുന്നത്, മാത്രമല്ല സ്ക്രാപ്പ് മെറ്റൽ റീസൈക്കിൾ ചെയ്തുകൊണ്ട്  കുറഞ്ഞ അളവിൽ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.

trade trade war us chaina