ബ്രോങ്കൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള 2 മാസം പ്രായമുള്ള കുഞ്ഞിനെ യുഎസ് നാടുകടത്തി ;വ്യാപക വിമർശനം

ബ്രോങ്കൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള 2 മാസം പ്രായമുള്ള കുഞ്ഞിനെ യുഎസ് നാടുകടത്തിയെന്നാണ് ഇതിൽ ഏറ്റവും പുതിയ ആരോപണം.യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് പ്രതിനിധിയായ ജോക്വിൻ കാസ്‌ട്രോയാണ് ഇതുസംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയത്

author-image
Devina
New Update
sticky

വാഷിങ്ടൺ: കുടിയേറ്റക്കാർക്കെതിരെ നടപടി കർശനമാക്കുന്ന യുഎസ് ഇത്തരത്തിൽ പിടിയിലാകുന്നവർക്ക് മാനുഷിക പരിഗണന പോലും നൽകുന്നില്ലെന്ന് ആക്ഷേപം ശക്തമാക്കുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള 2 മാസം പ്രായമുള്ള കുഞ്ഞിനെ യുഎസ് നാടുകടത്തിയെന്നാണ് ഇതിൽ ഏറ്റവും പുതിയ ആരോപണം.

 യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് പ്രതിനിധിയായ ജോക്വിൻ കാസ്‌ട്രോയാണ് ഇതുസംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയത്.കുടിയേറ്റ വിരുദ്ധ നടപടികൾ ട്രംപ് സർക്കാർ ശക്തമാക്കുമ്പോൾ കുട്ടികൾ ഉൾപ്പെടെ വ്യാപകമായി പിടിയിലാകുന്ന സാഹചര്യമുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നു.