യു.എസ്. രഹസ്യസേവന വിഭാഗം  ഡയറക്ടര്‍ രാജിവച്ചു

യു.എസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന് വെടിയേറ്റതിനു പിന്നാലെ രഹസ്യ സേവന വിഭാഗം ഡയറക്ടര്‍ കിംബര്‍ലി ചീറ്റില്‍ രാജിവച്ചു.

author-image
Prana
New Update
usa
Listen to this article
0.75x 1x 1.5x
00:00 / 00:00

യു.എസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന് വെടിയേറ്റതിനു പിന്നാലെ രഹസ്യ സേവന വിഭാഗം ഡയറക്ടര്‍ കിംബര്‍ലി ചീറ്റില്‍ രാജിവച്ചു. പ്രത്യേക കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുകയും സുരക്ഷാ വീഴ്ചകളുടെ പേരില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ഒരപോലെ ശകാരിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കിംബര്‍ലിയുടെ രാജി. ട്രംപിന്റെ വധശ്രമത്തെ പതിറ്റാണ്ടുകളായുള്ള രഹസ്യ സര്‍വീസിന്റെ 'ഏറ്റവും പ്രധാന പ്രവര്‍ത്തന പരാജയം' എന്ന് വിശേഷിപ്പിച്ച കിംബര്‍ലി, സുരക്ഷാ വീഴ്ചകളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അറിയിച്ചിരുന്നു.
'സുരക്ഷാ വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, നിങ്ങളുടെ ഡയറക്ടര്‍ സ്ഥാനം ഒഴിയാനുള്ള കഠിനമായ തീരുമാനമെടുക്കുന്നു' -സ്റ്റാഫിനയച്ച ഇ-മെയിലില്‍ കിംബര്‍ലി കുറിച്ചു.

usa donald trump