ലോകത്തെ ശക്തമായ പാസ്പോര്‍ട്ട് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി അമേരിക്ക

180 രാജ്യങ്ങളിലേക്കാണ് വിസ ഇല്ലാതെ അമേരിക്കന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് പോവാന്‍ സാധിക്കുന്നത്. 227 രാജ്യങ്ങളുടെ പട്ടികയിലാണ് ഇത്. ഹെന്‍ലി ആന്‍ഡ് പാട്ട്നേഴ്സ് ആണ് ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടിന്റെ പട്ടിക പുറത്തിറക്കുന്നത്.

author-image
Biju
New Update
pas

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി അമേരിക്ക. 20 വര്‍ഷത്തിനു ശേഷമാണ് അമേരിക്കന്‍ പാസ്പോര്‍ട്ട് ആദ്യപത്തിനു പുറത്തുപോയത്. 

ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാമത് സിംഗപ്പൂര്‍ ആണ്. ഏഷ്യന്‍ രാജ്യങ്ങളായ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ ജപ്പാനാണ് മൂന്നാമത്. 193 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ എത്താന്‍ കഴിയുന്ന രാജ്യമെന്നതാണ് സിംഗപ്പൂരിന്റെ ശക്തിയായി മാറിയത്. ഈ മാസം പുറത്തിറങ്ങിയ പട്ടികയുടെ അഠിസ്ഥാനത്തില്‍ അമേരിക്ക മലേഷ്യയ്ക്കൊപ്പം 12-ാം സ്ഥാനത്താണുള്ളത്.

180 രാജ്യങ്ങളിലേക്കാണ് വിസ ഇല്ലാതെ അമേരിക്കന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് പോവാന്‍ സാധിക്കുന്നത്. 227 രാജ്യങ്ങളുടെ പട്ടികയിലാണ് ഇത്. ഹെന്‍ലി ആന്‍ഡ് പാട്ട്നേഴ്സ് ആണ് ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടിന്റെ പട്ടിക പുറത്തിറക്കുന്നത്. 

36 രാജ്യങ്ങളാണ് അമേരിക്കയ്ക്ക് വിസ രഹിതമായി എത്താനുള്ള അനുമതി നിഷേധിച്ചിട്ടുള്ളത്. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 85 ആണ് 57 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് സഞ്ചരിക്കാവുന്നത്

2015ല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടന്‍ 8-ാം സ്ഥാനത്താണ് നിലവിലുള്ളത്. 2015ല്‍ 94 ാം സ്ഥാനത്തുണ്ടായിരുന്ന ചൈന 64 -ാം സ്ഥാനത്തേയ്ക്ക ഉയര്‍ന്നു. പട്ടികയില്‍ വലിയ മുന്നേറ്റം കാഴ്ച വച്ച മറ്റൊരു രാജ്യം യുഎഇ ആണ്. 42ല്‍ നിന്ന് എട്ടാം സ്ഥാനത്തേക്കാണ് യുഎഇയുടെ കുതിപ്പ്. അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാനുള്ളത്. 24 രാജ്യങ്ങളാണ് അഫ്ഗാന്‍ പാസ്പോര്‍ട്ടിന് വിസ രഹിത അനുമതി നല്‍കുന്നത്.

donald trump