കുവൈറ്റില്‍ യുഎസ് എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവച്ചിട്ടു

ഈ സംഭവം എവിടെയാണ് നടന്നതെന്നോ എപ്പോഴാണ് നടന്നതെന്നോ ഉള്ള കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. വീഡിയോയുടെ ആധികാരികതയെക്കുറിച്ചോ അപകടത്തിന്റെ സാഹചര്യത്തെക്കുറിച്ചോ യുഎസ് അധികൃതര്‍ ഇതുവരെ പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

author-image
Biju
New Update
f15

കുവൈറ്റ് സിറ്റി: ഇസ്രായേല്‍-ഇറാന്‍ യുദ്ധം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, അമേരിക്കയുടെ മുന്‍നിര ഫൈറ്റര്‍ ജെറ്റുകളില്‍ ഒന്നായ എഫ് 15 ഇ സ്‌ട്രൈക്ക് ഈഗിള്‍  യുദ്ധവിമാനം ഇറാന്‍ വെടിവച്ചിട്ടതായി വാര്‍ത്തകള്‍. വിമാനം തീപിടിച്ച് നിലംപതിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ ഒരു എഞ്ചിനില്‍ നിന്ന് തീജ്വാലകള്‍ ഉയരുന്നതും വിമാനം വട്ടംകറങ്ങി താഴേക്ക് പതിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന അമേരിക്കന്‍ പൈലറ്റ് സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരട്ട എഞ്ചിനുള്ള യുദ്ധവിമാനം നിയന്ത്രണം വിട്ട് വേഗത്തില്‍ താഴേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഴുന്ന സമയത്ത് വിമാനത്തിന് തീപിടിച്ചതായും കാണാം.

ഈ സംഭവം എവിടെയാണ് നടന്നതെന്നോ എപ്പോഴാണ് നടന്നതെന്നോ ഉള്ള കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. വീഡിയോയുടെ ആധികാരികതയെക്കുറിച്ചോ അപകടത്തിന്റെ സാഹചര്യത്തെക്കുറിച്ചോ യുഎസ് അധികൃതര്‍ ഇതുവരെ പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. പൈലറ്റ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും, പരിക്കുകളെക്കുറിച്ചോ എഞ്ചിന് തീപിടിക്കാനുള്ള കാരണത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

ആക്രമണങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന അത്യാധുനിക യുദ്ധവിമാനമാണ് എസ് 15 ഇ സ്‌ട്രൈക്ക് ഈഗിള്‍. ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഇതിന് ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിക്കാനുള്ള കരുത്തുണ്ട്. അത്യാധുനിക ആയുധങ്ങളും കൃത്യതയാര്‍ന്ന മിസൈലുകളും വഹിക്കാന്‍ ശേഷിയുള്ള ഈ വിമാനം അമേരിക്കന്‍ വ്യോമസേനയുടെ കരുത്താണ്.