/kalakaumudi/media/media_files/2025/10/09/delta-2025-10-09-20-56-50.jpg)
വാഷിങ്ടണ്‍ : അമേരിക്കയില്‍ ഷട്ട് ഡൗണ്‍ രണ്ടാം ആഴ്ച്ചയിലേക്ക് കടന്നതോടെ വിമാന സര്‍വീസുകള്‍ ഉള്‍പ്പടെ കൂടുതല്‍ പ്രതിസന്ധിയില്‍. വിമാനത്താവളങ്ങളില്‍ ജീവനക്കാരുടെ കുറവു മൂലം ചില വിമാനങ്ങള്‍ വൈകുകയും മറ്റുചില വിമാനങ്ങള്‍ റദ്ദു ചെയ്യപ്പെടുകയും ചെയ്തു.
ഷിക്കാഗോ, നെവാര്‍ക്ക്, ഡെന്‍വര്‍, നാഷ്വില്‍ തുടങ്ങിയ വിമാനത്താവ ളങ്ങളില്‍ ഇത്തരത്തില്‍ പ്രതിസന്ധികള്‍ റിപ്പോര്‍ട്ട്എ ചെയ്തുകഴിഞ്ഞു.
കാലിഫോര്‍ണിയ ഹോളിവുഡ് ബര്‍ബാങ്ക് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കുറവിനെ തുടര്‍ന്ന്ക പ്രതിസന്ധി നേരിട്ടു. ഷട്ട് ഡൗണിനെ തുടര്‍ന്നു ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങുക കൂടി ചെയ്താല്‍ പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകും.
നിലവിലെ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ കാലതാമസം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെക്കുറിച്ച് അറിയാന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റും പരിശോധിക്കുന്നത് യാത്രക്കാര്‍ക്ക് സഹായകരമാകും.