യുഎസ് ഉല്‍പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ പറയുന്നു, പക്ഷേ വൈകിപ്പോയി: ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായും ഷാങ്ഹായ് സഹകരണ കൂട്ടായ്മയ്ക്കിടെ (എസ്സിഒ) ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

author-image
Biju
New Update
DONALD TRUMP

വാഷിങ്ടന്‍: ഇന്ത്യ-യുഎസ് വ്യാപാര ബന്ധം 'ഏകപക്ഷീയമായ ദുരന്തം' ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു അവകാശപ്പെട്ട ട്രംപ്, അതിനു വളരെ വൈകിപ്പോയെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായും ഷാങ്ഹായ് സഹകരണ കൂട്ടായ്മയ്ക്കിടെ (എസ്സിഒ) ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

 ''ഇന്ത്യയുമായി യുഎസ് വളരെ കുറച്ചു വ്യാപാരമേ നടത്തുന്നുള്ളൂ. പക്ഷേ, അവര്‍ യുഎസുമായി വലിയ തോതില്‍ വ്യാപാരം നടത്തുന്നുണ്ട്. വളരെ ഉയര്‍ന്ന തീരുവയാണ് ഇന്ത്യ ഈടാക്കിയിരുന്നത്. അതുകൊണ്ടാണ് യുഎസ് ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയാതെ പോയത്. ഇത് പൂര്‍ണമായും ഏകപക്ഷീയമായ ദുരന്തമായിരുന്നു.'' ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. 

ഇന്ത്യ എണ്ണയും സൈനിക ഉല്‍പന്നങ്ങളും റഷ്യയില്‍ നിന്നാണ് കൂടുതലായും വാങ്ങുന്നതെന്നും യുഎസില്‍നിന്നു വളരെ കുറച്ചേ വാങ്ങുന്നുള്ളൂ എന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ അവരുടെ തീരുവകള്‍ പൂജ്യമാക്കി കുറയ്ക്കാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

പക്ഷേ വളരെ വൈകി. ഇന്ത്യ ഇത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്യേണ്ടതായിരുന്നു എന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് യുഎസ് 50% തീരുവ ഏര്‍പ്പെടുത്തിയത്. തീരുവ ചുമത്തിയതിനു പിന്നാലെയാണ് ഇന്ത്യ ചൈനയുമായും റഷ്യയുമായും നയതന്ത്ര ചര്‍ച്ചകള്‍ ശക്തമാക്കിയത്.

donald trump