/kalakaumudi/media/media_files/2026/02/28/bahrain-2026-02-28-16-33-53.jpg)
ടെഹ്‌റാന്‍: യുഎസ്- ഇസ്രയേല്‍ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹ്‌റൈന്‍, കുവൈത്ത്, അബുദാബി, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സ്‌ഫോടനം. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനാണ് ആക്രമണം നടത്തിയത്. അബുദാബിയില്‍ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട്. ഇയാള്‍ ഏഷ്യന്‍ വംശജനാണെന്നാണ് വിവരം.
ബഹ്‌റൈനില്‍ അടിയന്തര സൈറണ്‍ മുഴങ്ങിയതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹ്‌റൈനില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തില്‍ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ബഹ്‌റൈനില്‍ അഞ്ചോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. ബഹ്റൈന്‍ ജുഫൈര്‍ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ജുഫൈര്‍ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുവൈത്തില്‍ ജഹ്‌റയിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.
സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും എല്ലാവരും അകന്നു നില്‍ക്കണം. വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ ജനങ്ങള്‍ തുടരണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഖത്തര്‍, കുവൈത്ത്, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാത അടച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
