ടെഹ്‌റാനില്‍ വന്‍ ആക്രമണം; ഇറാനില്‍ അടിയന്തരാവസ്ഥ, ഇസ്രയേല്‍ തുടക്കമിട്ടു

ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് ആണ് ആക്രമണ വിവരം അറിയിച്ചത്. ടെഹ്‌റാനില്‍ സ്‌ഫോടന ശബ്ദം കേട്ടുവെന്നും വലിയതോതില്‍ പുക ഉയര്‍ന്നുവെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു

author-image
Biju
Updated On
New Update
tehran 3

ടെല്‍അവീവ് : ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം അതിരുമാകുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ ബോംബ് ആക്രമണം നടത്തി. ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് ആണ് ആക്രമണ വിവരം അറിയിച്ചത്. ടെഹ്‌റാനില്‍ സ്‌ഫോടന ശബ്ദം കേട്ടുവെന്നും വലിയതോതില്‍ പുക ഉയര്‍ന്നുവെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.മധ്യ ടെഹ്‌റാ നിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജംഹൗറി ഡിസ്ട്രിക്ടിനും സമീപത്തായാണ് മിസൈലു കള്‍ പതിച്ചതെന്നും റിപ്പോര്‍ട്ടു കള്‍ പുറത്തുവരുന്നു.

ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേ ലില്‍ പലയിടത്തും സൈറണ്‍ മുഴങ്ങിയെ ന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാ യാണിതെന്‍ ഇസ്രയേല്‍ സൈന്യത്തിന്റെ അറിയിപ്പും പുറത്തുവ ന്നിട്ടുണ്ട്. മൂന്നു തവണ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. .മുന്‍കരുതല്‍ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോ ധമന്ത്രി കട്‌സ് അറിയിച്ചു

  • Feb 28, 2026 14:50 IST

    തിരിച്ചടിച്ച് ഇറാന്‍; ഇസ്രയേലില്‍ മിസൈല്‍ വര്‍ഷം, ശക്തമായ സ്‌ഫോടനങ്ങള്‍

    ഇറാന്‍ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടെ വടക്കന്‍ ഇസ്രയേലില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ ആക്രമണത്തെ തടയാന്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് സ്‌ഫോടന ശബ്ദങ്ങള്‍ മുഴങ്ങിയത്. ആക്രമണത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല.

    ഇസ്രയേലിനു നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം. ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ ഇസ്രായേലിന് നേരെ വരുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴക്കുന്നുണ്ടെന്നുമാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ''നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഭീഷണി ഒഴിവാക്കുന്നതിനായി, ആവശ്യമുള്ള ഇടങ്ങളില്‍ മിസൈലുകളെ തടയാനും ആക്രമിക്കാനും ഇസ്രയേല്‍ വ്യോമസേന നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ സംവിധാനം പൂര്‍ണമായും കുറ്റമറ്റതല്ല. അതിനാല്‍ പൊതുജനങ്ങള്‍ ഹോം ഫ്രണ്ട് കമാന്‍ഡിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും പാലിക്കേണ്ടത് അത്യാവശ്യമാണ്. ഹോം ഫ്രണ്ട് കമാന്‍ഡ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്തുടരാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു''  ഇസ്രയേല്‍ സൈന്യം അറിയിച്ചു.