/kalakaumudi/media/media_files/2025/04/09/waC4sIafHRsWqekDyN3M.jpg)
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അംഗീകാരം നല്കുന്ന യൂ എസ്സില്‍ നടക്കുന്ന ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (ഒ പി ടി ) പ്രോഗ്രാം നിര്‍ത്താനെരുങ്ങി യുണൈറ്റഡ് സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ്. ഇത് നിലവില്‍ വന്നാല്‍ 3 ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് ദി ഇക്കണോമിക്ക് ടൈംസ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
സയന്‍സ്, ടെക്ക്‌നോളജി, എന്‍ജിനിയറിങ്, മാത്ത്‌സ് എന്ന് സ്‌റ്റെം മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിചയം നല്കുക എന്ന ഉദ്ദേശത്തോടെയാണ് നടത്തുന്നത്. പഠനം കഴിഞ്ഞ് മൂന്നു വര്‍ഷത്തേക്കാണ് ജോലി ചെയ്യാന്‍ അവസരം ലഭിക്കുക.
ഒ പി ടി പ്രോഗ്രാമുകളില്‍ കൂടുതലായും ഇന്ത്യയിലെ വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നിരിക്കുന്നത്. 2024-ലെ ഓപ്പണ്‍ ഡോര്‍ റിപ്പോര്‍ട്ട് പ്രകാരം 2023-2024 അദ്ധ്യയന വര്‍ഷത്തില്‍ 97,556 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനമാണ് വര്‍ദ്ധന.
ബില്ല് നിലവില്‍ വന്നാല്‍ ഇവര്‍ പഠിപ്പു കഴിഞ്ഞ് അടിയന്തരമായി യൂ എസ്സ് വിടേണ്ടി വരുമെന്നും, ഇത് സാമ്പത്തികമായി ആ വിദ്യാര്‍ത്ഥികളെ തകര്‍ക്കുകയും ചെയ്യുമെന്ന് വിദ്ഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇവരുടെ ഭാവി ജോലി അവസരങ്ങളും പരിങ്ങലിലാവും. യൂ എസ്സിലെ തൊഴില്‍ വിപണിയിലും ഇടിവുണ്ടാക്കും.
ഈയൊരു ഭയം കാരണം ഇന്ത്യന്‍ ടെക്‌നോളൊജിക്കല്‍ കമ്പനികള്‍ നല്കുന്ന എച്ച് -1 ബി വീസയ്ക്കായി വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുകയാണ്.നാട്ടിലേക്ക് വന്നിട്ട് തിരിച്ച് പോകാന്‍ സാധിക്കാതെ കുടുങഅങിക്കിടക്കേണ്ടി വരുമോ എന്ന ഭീതിയും പലര്‍ക്കുമുണ്ട്. അതുകൊണ്ടു തന്നെ വ്യാപകമായി നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ കൂട്ടത്തോടെ റദ്ദാക്കുകയാണ്.
ഈ ബില്ല് നിലവില്‍ വന്നാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അഡ്മിഷനുകളില്‍ ഗണ്യമായ കുറവുകളഅ# ഉണ്ടാവുമെന്നു, ഇത് യൂ എസ്സിലെ പല യൂണിവേര്‍സിറ്റികളേയും സാരമായി ബാധിക്കുമെന്നും പറയുന്നു.