/kalakaumudi/media/media_files/2025/12/06/trump-fifa-2025-12-06-13-39-14.jpg)
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം.
യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ നറുക്കെടുപ്പ് വേദിയിൽ വച്ചാണ് ട്രംപിന് പുരസ്‌കാരം നൽകിയത്.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഫിഫ ഇതാദ്യമായാണ് സമാധാന പുരസ്‌കാരം ഏർപ്പെടുത്തുന്നത്.
ലോകത്തെ കൈകളിൽ താങ്ങിനിർത്തുന്നതായി ചിത്രീകരിക്കുന്ന, ട്രംപിന്റെ പേര് ആലേഖനം ചെയ്ത സ്വർണ ട്രോഫിയും മെഡലുമാണ് സമ്മാനിച്ചത്.
ജനലക്ഷങ്ങളുടെ ജീവൻ രക്ഷിച്ചതിനാണ് ട്രംപിന് പുരസ്‌കാരവും മെഡലും സമ്മാനിക്കുന്നതെന്ന് ഇൻഫന്റീനോ പറഞ്ഞു.
ഇതു ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്ന് ട്രംപ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
