350 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീഷണിയില്‍ സംഘര്‍ഷം അവസാനിപ്പിച്ചെന്ന് ട്രംപ്

ഇന്ത്യയ്ക്കും പാക്കിസ്ഥാനും മേല്‍ 350% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഞങ്ങള്‍ യുദ്ധത്തിനു പോകില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

author-image
Biju
New Update
modi

ന്യൂയോര്‍ക്ക്: ഓപ്പറേഷന്‍ സിന്ദൂറിന്റെ സംഘര്‍ഷ സാഹചര്യം ഇല്ലാതാക്കാന്‍ താന്‍ ഇടപെട്ടെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഞാന്‍ മിടുക്കനാണ്, എപ്പോഴും അങ്ങനെയായിരുന്നു. വര്‍ഷങ്ങളായി, ഇതിനുമുമ്പും, ഞാന്‍ വളരെ നന്നായി ചെയ്യുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങളെക്കുറിച്ച് സംസാരിക്കു കയായിരുന്നു ട്രംപ്.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും മേല്‍ 350% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഞങ്ങള്‍ യുദ്ധത്തിനു പോകില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

കൂടാതെ ഇന്ത്യ -പാക്ക് സംഘര്‍ഷം അവസാനിച്ചതിനു ശേഷം ഇതുവരെ 60ല്‍ അധികം തവണ ഈ വിഷയത്തില്‍ ഇടപെട്ടെന്നും ട്രംപ് അവകാശപ്പെടുന്നു .

ആണവായുധ ശേഷിയുള്ള ആ രണ്ട് അയല്‍രാജ്യങ്ങളോടും താന്‍ പറഞ്ഞത്  അവര്‍ക്ക് വേണമെങ്കില്‍ യുദ്ധം ചെയ്യാം, പക്ഷേ ഓരോ രാജ്യത്തിനും ഞാന്‍ 350% തീരുവ ചുമത്തും എന്നാണ്. അമേരിക്കയുമായി ഇനി വ്യാപാരമില്ല എന്നും പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്ത യുഎസ്  സൗദി നിക്ഷേപ ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിക്കുന്നത്.

തീരുവ വിഷയത്തില്‍ അത്തരത്തിലൊരു നിലപാട് സ്വീകരിക്കരുതെന്ന് ഇരു രാജ്യങ്ങളും തന്നോടു പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.