/kalakaumudi/media/media_files/2025/08/20/trump-2025-08-20-07-42-49.jpg)
വാഷിങ്ടണ്‍: സമാധാനത്തിനു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു ടിവി അഭിമുഖത്തിലാണ് ട്രംപ് പരാമര്‍ശം നടത്തിയത്. പുട്ടിന്‍ എന്തുചെയ്യുമെന്നത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വ്യക്തമാകുമെന്നും സൂചിപ്പിച്ചു. സമാധാന കരാറിന് തയാറായില്ലെങ്കില്‍ പുട്ടിന്‍ കഠിനമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ സന്നദ്ധത അറിയിച്ചെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. വൈറ്റ്ഹൗസ് ഉച്ചകോടി സമാധാനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പായി യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി വിശേഷിപ്പിച്ചിരുന്നു.
Also Read:
അതേസമയം, സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി റഷ്യ യുക്രെയ്ന്‍ യുഎസ് ത്രികക്ഷി സമ്മേളനത്തിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് വേദിയാക്കാന്‍ യുഎസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമായ പൊളിറ്റിക്കോ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
യുഎസ് രഹസ്യ സര്‍വീസാണ് കൂടിക്കാഴ്ചയുടെ തയാറെടുപ്പുകള്‍ നടത്തുന്നത്. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രനേതാക്കളുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ നടന്ന ട്രംപ് സെലെന്‍സ്‌കി ചര്‍ച്ചയിലാണ് അടുത്തഘട്ടത്തില്‍ പുട്ടിന്‍സെലെന്‍സ്‌കി കൂടിക്കാഴ്ച ഒരുക്കാന്‍ തീരുമാനമായത്. അതിനു ശേഷമാണ് റഷ്യ യുക്രെയ്ന്‍ യുഎസ് ത്രികക്ഷി സമ്മേളനം നടത്തുന്നത്.