ട്രംപ് അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്

ഇന്ത്യയും അമേരിക്കയു തമ്മിലുള്ള വ്യാപാര കരാര്‍ ഒപ്പിടല്‍ നീണ്ടുപോകവെ ഉള്ള ട്രംപിന്റെ ഈ പ്രതികരണം ഏറെ ശ്രദ്ധേയമാണ് നരേന്ദ്ര മോദിയെ പ്രശംസിച്ച ട്രംപ്, മോദി ഒരു മഹാനായ മനുഷ്യനാണെന്നും ഒരു സുഹൃത്ത് ആണെന്നും വിശേഷിപ്പിച്ചു

author-image
Biju
New Update
modi

വാഷിങ്ടണ്‍:  ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്  ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചകള്‍ക്ക് വളരെയധികം പുരോഗതി ഉണ്ടെന്നു താന്‍ അടുത്ത വര്‍ഷം ആ നാട് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നും  ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും അമേരിക്കയു തമ്മിലുള്ള വ്യാപാര കരാര്‍ ഒപ്പിടല്‍ നീണ്ടുപോകവെ ഉള്ള ട്രംപിന്റെ ഈ പ്രതികരണം ഏറെ ശ്രദ്ധേയമാണ് നരേന്ദ്ര മോദിയെ പ്രശംസിച്ച ട്രംപ്, മോദി ഒരു മഹാനായ മനുഷ്യനാണെന്നും ഒരു സുഹൃത്ത് ആണെന്നും വിശേഷിപ്പിച്ചു.

മോദി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഏതാണ്ട് നിര്‍ത്തി. അദ്ദേഹം  ഒരു സുഹൃത്താണ്, ഞങ്ങള്‍ സംസാരിക്കു ന്നുണ്ട്. എനിക്ക് അവിടെ പോകണമെന്നുണ്ട്. അദ്ദേഹവും അത് ആഗ്രഹിക്കുന്നു. അത് നമുക്ക് മനസ്സിലാകും, ഞാന്‍ പോകുമെന്നും ട്രംപ് പറഞ്ഞു. 

ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു വ്യാപാരകരാര്‍ ഉടന്‍ ഒപ്പുവെക്കാന്‍ ശ്രമിക്കുകയാണ്. ഈ കരാറിലൂടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം 2030 ഓടെ 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഈ കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.