സിറിയന്‍ പ്രസിഡന്റ് വൈറ്റ് ഹൗസില്‍; പുതിയ കൂട്ടുകെട്ടിന് തുടക്കം

6 മാസം മുന്‍പ് സൗദിയിലാണ് ഇരുവരും ആദ്യമായി കണ്ടത്. 'ശക്തനായ നേതാവ്' എന്നാണ് സിറിയന്‍ പ്രസിഡന്റിനെ ട്രംപ് വിശേഷിപ്പിച്ചത്. അല്‍ ഖായിദ ബന്ധമുണ്ടായിരുന്ന അശ്ശറായെ നേരത്തേ യുഎസ് ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു

author-image
Biju
New Update
syria

വാഷിങ്ടണ്‍: സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രഖ്യാപനം. 

6 മാസം മുന്‍പ് സൗദിയിലാണ് ഇരുവരും ആദ്യമായി കണ്ടത്. 'ശക്തനായ നേതാവ്' എന്നാണ് സിറിയന്‍ പ്രസിഡന്റിനെ ട്രംപ് വിശേഷിപ്പിച്ചത്. അല്‍ ഖായിദ ബന്ധമുണ്ടായിരുന്ന അശ്ശറായെ നേരത്തേ യുഎസ് ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1946ല്‍ ഫ്രാന്‍സില്‍ നിന്ന് സിറിയ സ്വാതന്ത്ര്യം നേടിയതിനുശേഷം ആദ്യമായാണ് സിറിയന്‍ പ്രസിഡന്റ് വൈറ്റ് ഹൗസ് സന്ദര്‍ശനം നടത്തുന്നത്. 

ഇറാന്‍ പിന്തുണയുള്ള സിറിയയിലെ ബഷാര്‍ അല്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചതോടെയാണു യുഎസിനു നയംമാറ്റമുണ്ടായത്.ആഭ്യന്തരയുദ്ധവും ഉപരോധവുംമൂലം ദുരിതത്തിലായ സിറിയയെ കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അശ്ശറായുടെ യുഎസ് സന്ദര്‍ശനം. ട്രംപുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ, സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ താല്‍ക്കാലികമായി പിന്‍വലിച്ചത് 180 ദിവസം കൂടി നീട്ടിയതായി യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. ഉപരോധം പൂര്‍ണമായി പിന്‍വലിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി വേണം.