ട്രംപിനെ ഏകാധിപതി എന്നു വിമര്‍ശിച്ച നൊബേല്‍ സമ്മാന ജേതാവിന്റെ വീസ അമേരിക്ക റദ്ദാക്കി

ട്രംപിനെ ഉഗാണ്ടയിലെ മുന്‍ ഏകാധിപതി ഈദി അമീന്റെ 'വെള്ളക്കാരനായ പതിപ്പെ'ന്നു വിശേഷിപ്പിച്ചു താന്‍ നടത്തിയ പരാമര്‍ശമാകാം നടപടിക്കു കാരണമെന്നു വിശ്വസിക്കുന്നതായി തൊണ്ണൂറ്റൊന്നു വയസുകാരനായ സോയിങ്ക പറഞ്ഞു

author-image
Biju
New Update
nobel 2

ഡാകാര്‍ (സെനഗല്‍): അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഏകാധിപതിയെന്നു വിമര്‍ശിച്ച ലോകപ്രശസ്ത നൈജീരിയന്‍ എഴുത്തുകാരനും 1986 ലെ സാഹിത്യ നൊബേല്‍ ജേതാവുമായ വൊളെയ് സോയിങ്കയുടെ വീസ യുഎസ് റദ്ദാക്കി.

ട്രംപിനെ ഉഗാണ്ടയിലെ മുന്‍ ഏകാധിപതി ഈദി അമീന്റെ 'വെള്ളക്കാരനായ പതിപ്പെ'ന്നു വിശേഷിപ്പിച്ചു താന്‍ നടത്തിയ പരാമര്‍ശമാകാം നടപടിക്കു കാരണമെന്നു വിശ്വസിക്കുന്നതായി തൊണ്ണൂറ്റൊന്നു വയസുകാരനായ സോയിങ്ക പറഞ്ഞു. യുഎസില്‍ ദീര്‍ഘനാള്‍ പ്രഫസറായിരുന്ന സോയിങ്കയ്ക്ക് ഗ്രീന്‍ കാര്‍ഡും ഉണ്ടായിരുന്നു.

2017 ല്‍ ട്രംപിനോടുളള പ്രതിഷേധ സൂചകമായി ഗ്രീന്‍ കാര്‍ഡ് ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ വിസയും അടുത്തകാലത്ത് റദ്ദാക്കിയത്. തന്റെ വീസ റദ്ദാക്കിയതില്‍ വളരെ സംതൃപ്തനാണെ നിലപാടാണ് സോയിങ്ക സ്വീകരിച്ചത്.