6 ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്

മെഥനോള്‍, പോളിയെത്തിലീന്‍, ടോലുയിന്‍, മറ്റ് പെട്രോകെമിക്കല്‍ ഡെറിവേറ്റീവുകള്‍ എന്നിവയില്‍ ഇന്ത്യന്‍ കമ്പനികള്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ നടത്തിയതായി യുഎസ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നു

author-image
Biju
New Update
ius

ന്യൂഡല്‍ഹി : 6 ഇന്ത്യന്‍ കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ഇറാനില്‍ നിന്നും പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതിന്റെ പേരിലാണ് വിലക്ക്. ഇറാന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഇറാനിയന്‍ വംശജരുടെ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഈ കമ്പനികള്‍ ഗണ്യമായ അളവില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്.

മെഥനോള്‍, പോളിയെത്തിലീന്‍, ടോലുയിന്‍, മറ്റ് പെട്രോകെമിക്കല്‍ ഡെറിവേറ്റീവുകള്‍ എന്നിവയില്‍ ഇന്ത്യന്‍ കമ്പനികള്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ നടത്തിയതായി യുഎസ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നു. ഈ കമ്പനികളുടെ എല്ലാ യുഎസ് ആസ്തികളും മരവിപ്പിച്ചിരിക്കുന്നതായി അമേരിക്ക അറിയിച്ചു. കൂടാതെ യുഎസ് പൗരന്മാരുമായോ കമ്പനികളുമായോ ഉള്ള ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നിരോധിച്ചിരിക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ലിമിറ്റഡ്, ജൂപ്പിറ്റര്‍ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ്, രാംനിക്ലാല്‍ എസ് ഗോസാലിയ & കമ്പനി,
പെര്‍സിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്, കാഞ്ചന്‍ പോളിമേഴ്‌സ് എന്നീ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

donald trump