ലോകത്തെ തന്നെ വന്‍സൈനിക ശക്തിയായ ചൈനയുടെ അത്യാധുനിക അന്തര്‍വാഹിനികളില്‍ ഒന്ന് മുങ്ങിയെന്ന് അമേരിക്ക. ഇക്കഴിഞ്ഞ മേയ് ജൂണ്‍ മാസങ്ങളിലാണ് സംഭവം നടന്നതെന്ന് അമേരിക്കയുടെ ഒരു മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
എന്നാല്‍ അമേരിക്കയുടെ ആരോപണത്തില്‍ ചൈനീസ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നും നിലവില്‍ നല്‍കാന്‍ വിവരങ്ങളോന്നുമില്ലെന്നും വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് പ്രതികരിച്ചു. ചൈനയുടെ ആണവ അന്തര്‍വാഹിനി മുങ്ങാന്‍ കാരണം എന്താണെന്നോ ആ സമയത്ത് കപ്പലില്‍ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്നുമുള്ള കാര്യങ്ങള്‍ വ്യക്തമല്ലെന്നും ചൈന ഇക്കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതില്‍ അദ്ഭുതപ്പെടാനില്ലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവില്‍ ആഗോളതലത്തില്‍ ഏറ്റവും വലിയ നാവിക സേനയും ചൈനയുടേതാണ്. 2022ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയ്ക്ക് ആറ് ആണവോര്‍ജ ബാലിസ്റ്റിക്ക് മിസൈല്‍ അന്തര്‍വാഹിനികളും ആറ് ആണവ ശക്തിയുള്ള ആക്രമണ അന്തര്‍വാഹിനികളും 48 ഡീസല്‍ പവര്‍ അറ്റാക്ക് അന്തര്‍വാഹിനികളും ഉണ്ടെന്നാണ് കണക്ക്.
അതേസമയം 340ലധികം കപ്പലുകളാണ് നിലവില്‍ ചൈനയുടെ പക്കലുള്ളത്. 2025 ഓടെ മുങ്ങിക്കപ്പലുകള്‍ 64 ആയും 2035ഓടെ 80 ആയും ഉയരുമെന്ന് യു,എസ് പ്രതിരോധ വകുപ്പ് അറിയിച്ചു. ചൈനയുടെ ആണവായുധ നിര്‍മ്മാണം അന്താരാഷ്ട്ര തലത്തില്‍ ആശങ്കകള്‍ ഉയര്‍ത്താന്‍ സാദ്ധ്യതയുണ്ടെന്നും വിലയിരുത്തല്‍ ഉണ്ട്.