വാഷിങ്ടണ്‍: സര്‍ക്കാര്‍ ധനാനുമതി ബില്‍ പാസാകാതെ വന്നതിനെത്തുടര്‍ന്ന് അമേരിക്കന്‍ ഫെഡറല്‍ ഭരണകൂടം അടച്ചുപൂട്ടലിന്റെ ഇരുപത്തൊന്നാം ദിവസത്തിലേക്ക് നീങ്ങി. അടച്ചുപൂട്ടല്‍ മൂന്നാഴ്ചപിന്നിടുമ്പോള്‍ ജനജീവിതം താറുമാറായിരിക്കുകയാണ്.
സെനറ്റില്‍ അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് ബില്‍ പരാജയപ്പെടുന്നത്. ഇതോടെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെ പ്രതിസന്ധി രൂക്ഷമായി.
അടച്ചുപൂട്ടലിനെ തുടര്‍ന്ന് അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും ഇതിന്റെ പ്രത്യാഘാതം ശക്തമായി ബാധിച്ചിരിക്കുകയാണ്.
പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫണ്ട് അനുവദിക്കുന്ന ബില്‍ ഒക്ടോബര്‍ ഒന്നിന് മുന്‍പ് യു.എസ്. കോണ്‍ഗ്രസില്‍ പാസാക്കണമെന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും ധാരണയിലെത്താനായില്ല.
20 മില്യണ്‍ ജനങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി ഇളവുകള്‍ അനിവാര്യമാണെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍, അത് ധനാനുമതി ബില്ലില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലപാടെടുത്തു. ധാരണാ പരാജയമാണ് ഭരണകൂടത്തെ അടച്ചുപൂട്ടലിലേക്ക് നയിച്ചത്.
രാജ്യത്തിന്റെ വിവിധ മേഖലകളിലും പൊതുജന സേവനങ്ങളിലും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യു.എസ്. സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ 21-ാം ദിവസത്തിലേക്ക് കടക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
