/kalakaumudi/media/media_files/2026/01/08/venezuela-oil-kalakaumudi-2026-01-08-22-28-01.jpg)
വാഷിംഗ്ടണ്‍: എണ്ണക്കയറ്റുമതിക്ക് വെനസ്വേലയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ച് യുഎസ്. വെനസ്വേലയുടെ ക്രൂഡ് ഓയില്‍ വില്‍പ്പന യുഎസിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് അറിയിച്ചു. വെനസ്വേലയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും ഉല്പാദനം പുനരുജ്ജീവിപ്പിക്കുമെന്നും റൈറ്റ് പറഞ്ഞു.
ആദ്യം അസംസ്‌കൃത എണ്ണ വിറ്റഴിക്കും. വെനസ്വേലയിലെ ക്രൂഡ് ഓയിലിന്റെ വിപണനം ഇതിനകം യുഎസ് തുടങ്ങിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
