വാഷിങ്ട്ടണ്‍: ഫാര്‍മസി ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ 'മേജര്‍' താരിഫ് ചുമത്താനാലോചനയിലെന്ന് യൂ എസ്സ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മുമ്പ് ട്രംപ് ഫാര്‍മസി ഉല്‍പ്പന്നങ്ങളെയും, സെമി കണ്ടക്ടറുകളെയും താരിഫില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അമേരിക്കന്‍ വിപണിയെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യന്‍ ഫാര്‍മസി കമ്പനികള്‍ക്ക് ഇത് തിരിച്ചടിയാവാന്‍ സാദ്ധ്യതയേറെയാണ്.
താരിഫ് ഉയര്‍ത്തുന്നതു വഴി മരുന്നു കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ യൂ എസ്സ് കേന്ദ്രീകരിച്ച് നടത്താന്‍ സാധിക്കുമെന്നും, അതിനുള്ള പ്രോത്സാഹനം ഏവര്‍ക്കും നല്കുമെന്നും, അമേരിക്കയുടെ കമാന്റര്‍- ഇന്‍-ചീഫ്, നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രെഷണല്‍ കമ്മിറ്റിയില്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം ഫാര്‍മസി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ അനുസരിച്ച് 27.9 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള മാര്‍ക്കറ്റാണ് ഇന്ത്യയ്ക്ക് അമേരിക്കയിലുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 45 ശതമാനം ജനറിക്ക് മരുന്നുകളും, 15 ശതമാനംബയോസിമിലര്‍ മരുന്നുകളുമാണ് യൂ എസ്സില്‍ ഉപയോഗിക്കുന്നത്.ഡോ.റെഡ്ഡീസ്, അരബിന്ദോ ഫാര്‍മ, സൈഡസ് ലൈഫ്‌സൈന്‍സസ്, സണ്‍ ഫാര്‍മ, ഗ്ലാണഅട് ഫാര്‍മ എന്നിവരുടെ മെത്ത വരുമാനത്തിലെ 30-50 ശതമാനവും അമേരിക്കന്‍ വിപണിയില്‍ നിന്നാണ്.
ഉയര്‍ന്ന താരിഫ് നിരക്കുകള്‍ വാഷിങ്ട്ടണിലേയും ഡല്‍ഹിയേയും ഒരുപോലെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.ഇവ ഉത്പാദനച്ചിലവും, കമ്പനികള്‍ തമ്മിലുള്ള മത്സരവും കൂട്ടുകയും ചെയ്യുമെന്നും, ആവശ്യക്കാര്‍ക്ക് ഇവ വാങ്ങണമെങ്കില്‍ അധികവില നല്‌കേണ്ട ഒരു സ്ഥിതി കൂടി നിലവില്‍ വരുമെന്ന് പറയുന്നു.
അമേരിക്ക ഇപ്പോള്‍ കുറഞ്ഞചിലവില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ജനറിക്ക് മരുന്നുകളെ ആശ്രയിക്കുന്നെന്നും, താരിഫ് ഉയര്‍ത്തിയാല്‍ വില ഗണ്യമായി കൂടുകയും,മരുന്നിന്റെ ലഭ്യത കുറയുമെന്നും പുറത്തുവരുന്നു.