/kalakaumudi/media/media_files/2025/10/24/vimanam-2025-10-24-07-44-21.jpg)
പാരാമിലോ: വെനസ്വേലയിലെ പാരാമിലോ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്നു വീണു രണ്ടു പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ 09:52 നായിരുന്നു സംഭവം. രണ്ട് എഞ്ചിനുള്ള പൈപ്പര്‍ പിഎ 31ഠ1 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നാലെ വിമാനം തകര്‍ന്നു വീണു തീപിടിക്കുകയായിരുന്നു.
അഗ്‌നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് തീ അണച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ എയറോനാറ്റിക്‌സ് അറിയിച്ചു. അപകടകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
