നൊബേലിന് പകരം സ്വാഗ് ബാഗ്; മച്ചാഡോയ്ക്ക് സ്വാഗ് ബാഗ് സമ്മാനിച്ച് ട്രംപ്

ആ സമ്മാനത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വിലകൂടിയ ഒരു സ്വാഗ് ബാഗാണ് ട്രംപ് മച്ചാഡോയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ട്രംപിനെ കണ്ട് മച്ചാഡോ ഇറങ്ങിവരുന്നത് ട്രംമപിന്റെ ഒപ്പ് പതിച്ച ഒരു സ്വാഗ് ബാഗുമായി ആയിരുന്നു.

author-image
Biju
New Update
swag

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോയ്ക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം ട്രംപിന് കൈമാറിയത് കഴിഞ്ഞ ദിവസമായിരുന്നു. പുരസ്‌കാര സമിതി ഇത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പുരസ്‌കാരം സ്വീകരിച്ച ട്രംപ് മച്ചാഡോയ്ക്ക് പകരം ഒരു സമ്മാനം നല്‍കുകയുണ്ടായി.

ആ സമ്മാനത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വിലകൂടിയ ഒരു സ്വാഗ് ബാഗാണ് ട്രംപ് മച്ചാഡോയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ട്രംപിനെ കണ്ട് മച്ചാഡോ ഇറങ്ങിവരുന്നത് ട്രംമപിന്റെ ഒപ്പ് പതിച്ച ഒരു സ്വാഗ് ബാഗുമായി ആയിരുന്നു. എന്നാല്‍ ഇതിനുള്ളില്‍ എന്താണെന്ന് വ്യക്തമല്ല. മഡുറോയുടെ അറസ്റ്റിന് പിന്നാലെ വെനസ്വേലയുടെ ഭരണത്തിലേക്ക് മച്ചാഡോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഉറപ്പുകളൊന്നും ട്രംപിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നാണ് വിവരം.