/kalakaumudi/media/media_files/2025/09/26/pannu-2-2025-09-26-15-46-42.jpg)
ഒട്ടാവ: ഇന്ത്യന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനു നേര്‍ക്ക് ഭീഷണി മുഴക്കി ഖാലിസ്ഥാന്‍ ദീകരവാദി ഗുര്‍പത്വന്ത് സിംഗ് പന്നുന്‍. കാനഡയിലുള്ള പന്നൂണ്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഇന്ദര്‍ജീത് സിങ് ഗോസലി നൊപ്പമായിരുന്നു ഡോവലിനെതിരേ ഭീഷണി.
ഭീഷണിയുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. താനിപ്പോള്‍ സ്വതന്ത്രനാണെന്നും ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പന്നുനെ പിന്തുണയ്ക്കുമെന്നും ജയിലിനു പുറത്ത് വച്ച് ഗോസല്‍ പ്രഖ്യാപിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിനുനേര്‍ക്കായിരുന്നു പന്നുന്റെ ഭീഷണികളിലേറെയും.അജിത് ഡോവല്‍, എന്തുകൊണ്ടാണ് നിങ്ങള്‍ കാനഡയിലോ, അമേരിക്കയിലോ, അല്ലെങ്കില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലോ വന്ന് അറസ്റ്റ് ചെയ്യാനോ കുറ്റവാളികളെ കൈമാറ്റം ചെയ്യാനോ നീക്കം നടത്താത്തത്. ഡോവല്‍, ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്'' പന്നുന്‍ പറഞ്ഞു.
ഇന്ത്യ, ഞാന്‍ പുറത്തെത്തി എന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത് . ഡല്‍ഹി ഖലിസ്ഥാനായി മാറുമെന്നും വിഡിയോയില്‍ ഗോസല്‍ പറയുന്നു.