/kalakaumudi/media/media_files/2025/07/20/vt-2025-07-20-13-38-37.jpg)
ഹനോയ്: വിയറ്റ്‌നാമിലെ ഹാലോങ് ഉള്‍ക്കടലില്‍ ശനിയാഴ്ച ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 34 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയില്‍ പര്യടനം നടത്തുന്നതിനിടെ ബോട്ടില്‍ 48 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉണ്ടായിരുന്നു, ബോട്ടിലുണ്ടായിരുന്നവരെല്ലാം വിയറ്റ്‌നാമീസ് വംശജരാണെന്നാണ് പ്രഥമിക വിവരം.
കപ്പല്‍ മറിഞ്ഞ സ്ഥലത്തിന് സമീപം ഇതുവരെ 11 പേരെ രക്ഷപ്പെടുത്തിയതായും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തതായും വിഎന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 12 പേരെ രക്ഷപ്പെടുത്തിയതായി ആദ്യം അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് എണ്ണം 11 ആയി പുതുക്കി നിശ്ചയിച്ചു.
ശക്തമായ കാറ്റിനെ തുടര്‍ന്ന് ബോട്ട് തലകീഴായി മറിഞ്ഞതായി വിഎന്‍എക്‌സ്പ്രസ് പറഞ്ഞു. രക്ഷപ്പെട്ടവരില്‍ 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയും ഉണ്ടായിരുന്നു, മറിഞ്ഞ ബോട്ടില്‍ കുടുങ്ങിയ അയാളെ നാല് മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. ഹനോയിയില്‍ നിന്നുള്ള 20 ഓളം കുട്ടികള്‍ ഉള്‍പ്പെടെ യാത്രക്കാരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളാണെന്നാണ് വിവരം.