പ്രണയ സാഫല്യം; വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വിജയ് മല്ല്യയുടെ മകന്‍ സിദ്ധാര്‍ഥ മല്ല്യ

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വിവാഹ ചിത്രങ്ങൾ ആദ്യം പങ്കുവെച്ചത് ജാസ്മിനാണ്. വിവാ​ഹമോതിരം അണിഞ്ഞ ഇരുവരുടെയും കൈകളാണ് 'ഫോറെവർ' എന്ന കാപ്ഷനോടെ ജാസ്മിൻ പങ്കുവെച്ചത്.

author-image
Vishnupriya
New Update
mallya

സിദ്ധാർത്ഥ മല്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

വിജയ് മല്ല്യയുടെ മകൻ സിദ്ധാര്‍ഥ മല്ല്യയും കാമുകി ജാസ്മിനും വിവാഹിതരായി. ലണ്ടനിൽ ന‍ടന്ന ഇന്റിമേറ്റ് വെഡിങ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചാണ് വിവാഹ വാർത്ത ഇരുവരും അറിയിച്ചത്. ഒരാഴ്ച മുമ്പ് തന്റെ കാമുകി ജാസ്മിനുമായുള്ള വിവാഹവിവരം സിദ്ധാ‍ർഥ മല്ല്യ ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചിരുന്നു.

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വിവാഹ ചിത്രങ്ങൾ ആദ്യം പങ്കുവെച്ചത് ജാസ്മിനാണ്. വിവാ​ഹമോതിരം അണിഞ്ഞ ഇരുവരുടെയും കൈകളാണ് 'ഫോറെവർ' എന്ന കാപ്ഷനോടെ ജാസ്മിൻ പങ്കുവെച്ചത്. ഇതിനു പിന്നാലെയാണ് സി​ദ്ധാർഥ 'മിസ്റ്റർ ആൻഡ് മിസ്സിസ് മപ്പറ്റ്' എന്ന കാപ്ഷനോടെ ഇരുവരും ചേർന്നുള്ള വിവാഹ​ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഭാഗമായ വിവാഹ ചിത്രങ്ങൾ അതിഥികളും പങ്കുവെച്ചിരുന്നു. സിദ്ധാർഥ കടും പച്ച നിറത്തിൽ വെൽവെറ്റ് കോട്ടും പാൻസും ജാസ്മിൻ ഫ്ളോറൽ ഡിസൈനുള്ള ​​ഗൗണുമാണ് ധരിച്ചത്. 'വിവാഹവാരത്തിന് തുടക്കമായി' എന്ന കുറിപ്പോടെ ഭാവിവധു ജാസ്മിനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രം സിദ്ധാര്‍ഥ നേരത്തെ പങ്കുവെച്ചിരുന്നു.

നിരവധി ബോളിവുഡ് താരങ്ങളുമായി അടുപ്പമുണ്ടെന്ന് തരത്തിലുള്ള വാർത്തകൾ  നടനും മോഡലും എഴുത്തുകാരനുമായ സിദ്ധാര്‍ഥയെ കുറിച്ച് പുറത്തു വന്നിട്ടുണ്ട്. 2023 ലെ ഹാലോവീന്‍ ദിനത്തിലാണ് ഏറെക്കാലമായി പ്രണയത്തിലായിരുന്ന ജാസ്മിനെ ജീവിതം പങ്കിടാന്‍ ക്ഷണിച്ചതറിയിച്ച് സിദ്ധാര്‍ഥ ചിത്രങ്ങള്‍ പങ്കുവെച്ചത്. ജാസ്മിനും മോഡലിങ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. മാനസികാരോഗ്യം വിഷയമായി സിദ്ധാര്‍ഥ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയിലാണ് സിദ്ധാര്‍ഥ ജനിച്ചത്. സിനിമകളിലും ടെലിവിഷന്‍ ഷോകളിലും സിദ്ധാര്‍ഥ് അഭിനയിച്ചിട്ടുണ്ട്.

vijay mallya siddhartha mallya