/kalakaumudi/media/media_files/MELB4NYCCD7OgXDUDF5H.jpg)
വിനയ് മോഹന്‍ ക്വാത്രയെ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ച് വിദേശകാര്യമന്ത്രലയം. ഈ വര്‍ഷമാദ്യം സ്ഥാനമൊഴിഞ്ഞ തരണ്‍ജിത് സിംഗ് സന്ധുവിന് പകരമാണ് നിയമനം. ക്വാത്ര ഉടന്‍ ചുമതലയേറ്റെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.1988 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന ക്വാത്ര നേപ്പാളിലെ ഇന്ത്യന്‍ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നയതന്ത്ര മേഖലയില്‍ മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുണ്ട്. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2017 മുതല്‍ ഫെബ്രുവരി 2020 വരെ ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്നു.