vladimir putin and kim jong un take turns to drive each other in limousine
റഷ്യൻ നിർമ്മിതമായ ഓറസ് ലിമോസിനിൽ ഒരുമിച്ച് യാത്ര ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും.ഇരു നേതാക്കളും ഒരുമിച്ച് കാറിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.പുടിൻ പ്യോങ്യാങ്ങിൽ നടത്തിയ സന്ദർശനത്തിനിടെയാണ് ഇരുവരുടേയും കാർ യാത്ര.
ഓറസ് ലിമോസ് വ്ളാഡിമിർ പുടിൻ കിമ്മിന് സമ്മാനമായി നൽകിയെന്നാണ് പുടിന്റെ സഹായികളിലൊരാൾ വാർത്താ ഏജൻസിയോട് പറഞ്ഞത്. നിലവിൽ കിമ്മിന്റെ കൈയിൽ ഒരു മെയ്ബാക്ക് ലിമോസിൻ, നിരവധി മെഴ്സിഡസ്, ഒരു റോൾസ് റോയ്സ് ഫാന്റം, ഒരു ലെക്സസ് സ്പോർട്സ് യൂട്ടിലിറ്റി തുടങ്ങി ആഢംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്.
2022 ഫെബ്രുവരിയിൽ പതിനായിരക്കണക്കിന് സൈനികരെ ഉക്രെയ്‌നിലേക്ക് അയക്കാനുള്ള പുടിന്റെ തീരുമാനത്തെത്തുടർന്ന് ചില ആഗോള വാഹന നിർമ്മാതാക്കൾ റഷ്യൻ വിപണിയിൽ നിന്ന് പിൻവാങ്ങിയതിന് ശേഷം നിഷ്‌ക്രിയമായി അവശേഷിക്കുന്ന കാർ ഫാക്ടറികൾ ഉപയോഗിക്കാനുള്ള വഴികൾ റഷ്യ തേടുന്നുണ്ട്. റഷ്യയ്ക്കെതിരെ ചുമത്തിയ പാശ്ചാത്യ ഉപരോധങ്ങൾ പുതിയ കാറുകളുടെ വില കുത്തനെ ഉയർത്താൻ കാരണമായിരുന്നു.
🇷🇺 🇰🇵 President Vladimir Putin driving North Korea's Kim Jong Un in a brand new Aurus Russian luxury car. pic.twitter.com/N4ceb2ZWvV
— BRICS News (@BRICSinfo) June 20, 2024