ഇന്ത്യന്‍ പ്രതിരോധ ഉത്പന്നങ്ങള്‍ റഷ്യക്ക് വേണം

ഇന്ത്യക്ക് എണ്ണ നല്‍കുന്നത് വഴി ലഭിക്കുന്ന വരുമാനം ഇന്ത്യന്‍ ബാങ്കുകളിലെ വോസ്‌ട്രോ അക്കൗണ്ടുകളിലാണ് റഷ്യന്‍ കമ്പനികള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ പ്രതിരോധ ഉത്പന്നങ്ങള്‍ക്കായി തുക ചെലവഴിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ റഷ്യയുമായി വ്യാപാരം തുടങ്ങാനാണ് വോസ്‌ട്രോ അക്കൗണ്ട് ആരംഭിച്ചത്.

author-image
Rajesh T L
New Update
pu 2

vladmir putin

Listen to this article
0.75x 1x 1.5x
00:00 / 00:00

മോസ്‌കോ: റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് പകരമായി ഇന്ത്യ നല്‍കിയ രൂപ ഉപയോഗിച്ച്  35,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയിരിക്കുകയാണ് റഷ്യ.

ഇന്ത്യക്ക് എണ്ണ നല്‍കുന്നത് വഴി ലഭിക്കുന്ന വരുമാനം ഇന്ത്യന്‍ ബാങ്കുകളിലെ വോസ്‌ട്രോ അക്കൗണ്ടുകളിലാണ്  റഷ്യന്‍ കമ്പനികള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ പ്രതിരോധ ഉത്പന്നങ്ങള്‍ക്കായി തുക ചെലവഴിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ റഷ്യയുമായി വ്യാപാരം തുടങ്ങാനാണ് വോസ്‌ട്രോ അക്കൗണ്ട് ആരംഭിച്ചത്.

ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് റഷ്യന്‍ കയറ്റുമതി കമ്പനികള്‍ 800 കോടി ഡോളറാണ് വോസ്‌ട്രോ അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള കയറ്റമുതി കൂടുകയും ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി ഇതിനെ അപേക്ഷിച്ച് കുറഞ്ഞുനില്‍ക്കുന്നതിനാലും വോസ്‌ട്രോ അക്കൗണ്ടില്‍ രൂപ കുന്നുകൂടി. പക്ഷേ, ഇന്ത്യയിലധികം നിക്ഷേപ സാധ്യതകളില്ലാത്തതിനാല്‍ വോസ്‌ട്രോ അക്കൗണ്ടിലെ പണം ചെലവാക്കാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഫണ്ടിന്റെ 50 ശതമാനം മാത്രമാണ് അവര്‍ ചെലവഴിച്ചത്.

കഴിഞ്ഞ ജൂലായിലാണ് റിസര്‍വ് ബാങ്ക് രൂപയില്‍ വ്യാപാരം നടത്താനായി രാജ്യത്തെ 20 ബാങ്കുകള്‍ക്ക് 22 വിദേശ രാജ്യങ്ങളിലെ ബാങ്കുകളുമായി ചേര്‍ന്ന് 92 സ്‌പെഷ്യല്‍ റുപ്പി വോസ്‌ട്രോ അക്കൗണ്ടുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇതിലൊന്നായിരുന്നു റഷ്യ. അക്കൗണ്ടില്‍ രൂപ കുന്നുകൂടുന്നതിനാല്‍, രൂപയിലുള്ള ഇടപാടിനോട് റഷ്യന്‍ കമ്പനികള്‍ വിമുഖത കാണിച്ചിരുന്നു. 

\

എന്നാലിപ്പോള്‍ റഷ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് സാധാനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും വിസ്‌ട്രോ അക്കൗണ്ടില്‍ നിന്നുള്ള പണം റഷ്യ ഉപയോഗിക്കുന്നുണ്ട്. മെഷിനറി, ഓട്ടോ പാര്‍ട്ടുകള്‍, എന്‍ജിനീയറിംഗ് ഉത്പന്നങ്ങള്‍ എന്നിവയാണ് ഇന്ത്യ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ റഷ്യയിലേക്കുള്ള കയറ്റുമതി 4,060 കോടി ഡോളറിന്റേതാണ്.

കൂടാതെ ഇന്ത്യന്‍ ഓഹരി വിപണി, സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുള്ള കടപ്പത്രങ്ങള്‍ എന്നിവയിലും റഷ്യന്‍ കമ്പനികള്‍ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കും വായ്പ നല്‍കാനും റഷ്യന്‍ കമ്പനികള്‍ ഒരുക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

russia vladmir putin