റഷ്യന്‍ മേഖലയില്‍ യുക്രെയ്ന്‍ സൈനികര്‍; സ്ഥിരീകരിച്ച് സെലന്‍സ്‌കി

റഷ്യന്‍ മേഖലയില്‍ കടന്നുകയറിയതു സംബന്ധിച്ച കാര്യത്തില്‍ ഇതാദ്യമായാണ് യുക്രെയ്ന്‍ സ്ഥിരീകരണം നടത്തുന്നത്. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.

author-image
anumol ps
New Update
zelensky

volodymyr zelenskyy

Listen to this article
0.75x1x1.5x
00:00/ 00:00

കീവ്: റഷ്യയുടെ ഭാഗമായ കുര്‍സ്‌ക് മേഖലയ്ക്കുള്ളില്‍ യുക്രെയ്ന്‍ സൈനികര്‍ എത്തിയതായി സ്ഥിരീകരിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ മേഖലയില്‍ കടന്നുകയറിയതു സംബന്ധിച്ച കാര്യത്തില്‍ ഇതാദ്യമായാണ് യുക്രെയ്ന്‍ സ്ഥിരീകരണം നടത്തുന്നത്. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്ന്‍ സൈനികരുടെയും കമാന്‍ഡോകളുടെയും സ്ഥൈര്യത്തിനും നിര്‍ണായക നടപടികള്‍ക്കും സെലന്‍സ്‌കി പ്രശംസിച്ചു. റഷ്യ മണ്ണിലേക്കുള്ള കടന്നാക്രമണത്തെ കുറിച്ച് അദ്ദേഹം കുടുതല്‍ വിശദീകരിച്ചില്ല. പ്രദേശത്ത് മാനുഷിക സഹായം വാഗ്ദാനം ചെയ്ത സെലന്‍സ്‌കി, ഇതിനായി പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.റഷ്യയുടെ കുര്‍സ്‌ക് മേഖലയിലെ 1000 ചതുരശ്ര കിലോമീറ്റര്‍ യുക്രെയ്‌ന്റെ നിയന്ത്രണത്തിലാണെന്ന് യുക്രെയ്ന്‍ സൈനിക മേധാവി ഒലെക്‌സാണ്ടര്‍ സിര്‍സ്‌കിയും സ്ഥിരീകരിച്ചു. 

Volodymyr Zelenskyy